ദില്ലിയില്‍ വന്‍ തീപിടിത്തം: 26 പേര്‍ വെന്തുമരിച്ചു

KE News Desk | New Delhi

ന്യൂഡൽഹി: ദില്ലിയില്‍ വന്‍ തീപിടിത്തത്തില്‍ 26 പേര്‍ വെന്തുമരിച്ചു. പശ്ചിമ ദില്ലിയിലാണ് സംഭവം. ദില്ലി മുണ്ഡ്ക മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. മരണനിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

post watermark60x60

സ്റ്റേഷന് സമീപത്തുള്ള ഓഫീസ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുറത്തേക് ചാടിയ പലര്‍ക്കും ഗുരുതര പരിക്കേറ്റു. രക്ഷപ്പെടാനായി കെട്ടിടത്തില്‍ ചാടിയപ്പോള്‍ പരിക്കേറ്റാണ് കൂടുതല്‍ പേര്‍ മരിച്ചത്. പൊള്ളലേറ്റ് മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മരിച്ചവരാണ്.
തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 24 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

-ADVERTISEMENT-

You might also like
Comments
Loading...