ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ കൂട്ടായ്മയായ ഇടയ്ക്കാട് കുടുംബം വാട്സ്ആപ്പ് കൂട്ടായ്മയുടെ ത്രിദിന കൺവൻഷൻമെയ് 13 മുതൽ 15 വരെയാണ് നടക്കും.

ഇടയ്ക്കാട് വടക്ക് മുകളിൽ കട ജംഗ്ഷന് സമീപം പ്രത്യേകം തയ്യാറാക്കുന്ന കൺവൻഷൻ നഗറിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആൻ്റണി, ജയിംസ് എം പോൾ എന്നിവർ ദൈവവചനം സംസാരിക്കും. ഹെവൻലി ബീറ്റ്സ്, കൊട്ടാരക്കര സംഗീത ശുശ്രുഷ നയിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
2017ൽ ആരംഭിച്ച ഒരു വാട്സാപ്പ് ഗ്രൂപ്പ് നാടിൻ്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ കൺവൻഷൻ. ചെറിയ നിലയിൽ ആരംഭിച്ച ചാറ്റ് ഗ്രൂപ്പ് പിന്നീട് വിവിധ സഭകളിൽ കഴിയുന്ന യുവാക്കളുടെ ഓൺലൈൻ കൂട്ടായ്മാ വേദിയായി മാറുകയായിരുന്നു. ആത്മീക പ്രവർത്തനങ്ങൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് എത്ര കണ്ട് പ്രയോജനപ്പെടുമെന്നതിൻ്റെ ഉദാഹരണമാണ് ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മ.
Download Our Android App | iOS App
ഓരോ കുടുംബത്തിൻ്റെയും സുഖദു:ഖങ്ങളിൽ പങ്കാളികളാകുന്നതിനും വിവിധങ്ങളായ ആത്മീക പ്രോഗ്രാമുകൾ നടത്തുന്നതിനും കൂട്ടായ്മ അതീവ ശ്രദ്ധ ചെലുത്തുന്നു. യുവാക്കളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മ ഓരോ യുവാക്കളും ദൈവപക്ഷത്ത് നില്ക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നല്കുന്നത്. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ പ്രോഗ്രാമുകളിലൂടെയും കുടുംബം എന്ന ബന്ധത്തിൻ്റെ ആഴം പകർന്നും ഒരു ദേശത്തിൻ്റെ പ്രതീക്ഷയായി മുന്നേറുന്ന കൂട്ടായ്മയാണ് ഇന്ന് ഇടയ്ക്കാട് കുടുംബം കൂട്ടായ്മ.