ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തന ഉത്ഘാടനവും താലന്തു നൈറ്റും നടന്നു

മനാമ:ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തന ഉത്ഘാടനവും താലന്തു നൈറ്റും നടന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച ഹാളിൽ കൂടിയ മീറ്റിങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷനായിരുന്നു. പാസ്റ്റർ തോമസ് ചാക്കോ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. കെ ഇ ജനറൽ ജോ. സെക്രട്ടറി ജിൻസ് മാത്യു പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി.
പാസ്റ്റർ ടൈറ്റസ് ജോൺസൻ പ്രസംഗിച്ചു.പാസ്റ്റർ വിനിൽ ജോസഫ്, പാസ്റ്റർ ജോസഫ് സാം എന്നിവർ അനുഗ്രഹ പ്രാർത്ഥനക്കു നേതൃത്വം നൽകി. കെ ഇ ബഹ്‌റൈൻ കൊയർ ഗാനങ്ങൾ ആലപിച്ചു. വിവിധ സഭകളിലെ സൺ‌ഡേ സ്കൂൾ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു. കെ ഇ ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെംബേർസ് മീറ്റിങ്ങിനു നേതൃത്വം നൽകി. ചാപ്റ്ററിന്റെ ശ്രെദ്ധ (ചാരിറ്റി)പ്രവർത്തനങ്ങളുടെ പ്രവർത്തന വർഷത്തെ ആദ്യ സംരംഭം എന്ന നിലയിൽ കെ. ഇ. കേരള ചാപ്റ്ററുമായി ചേർന്ന് പത്തനംതിട്ട ജില്ലയിൽ കടമ്മനിട്ട എന്ന സ്ഥലത്തു സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള വിദ്യഭ്യാസ സഹായം കെ. ഇ. ബഹ്‌റൈൻ- ന്റെ മാനേജ്‌മന്റ് പ്രധിനിധി ആയ ബ്രദർ ജിൻസ് കെ മാത്യു- വിന് കൈമാറി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading