മതപരിവർത്തന നിരോധനം ഓർഡിനൻസ് കർണ്ണാടക മന്ത്രിസഭ അംഗീകരിച്ചു

KE News Desk I Bengaluru, Karnataka

ബംഗളൂരു: മതപരിവർത്തന നിരോധനം സംബന്ധിച്ച ഓർഡിനൻസ് അംഗീകരിച്ച് കർണ്ണാടക ക്യാബിനറ്റ്. കർണ്ണാടക മതസ്വാതന്ത്ര്യ അവകാശ സുരക്ഷാ ബിൽ കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ പാസായെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ പാസ്സായിരുന്നില്ല. കുറ്റക്കാരെന്ന് കണ്ടാൽ പത്തുവർഷം ജയിൽ ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിക്കണമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. ബില്ലിനെതിരെ കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ പ്രതിഷേധവുമായി രംഗത്തെത്തി.
കർണ്ണാടകയിൽ വിവാഹവാഗ്ദാനം നൽകി നടത്തുന്ന മതപരിവർത്തനം ഏറെ വർദ്ധിച്ചതോടെയാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. കുറ്റംചെയ്തതായി തെളിഞ്ഞാൽ ജാമ്യമില്ലാവകുപ്പാണ് ചുമത്തുകയെന്നും ആഭ്യന്തരവകുപ്പ് വിശദീകരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like