ക്യാൻസർ രോഗികൾക്ക് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

KE NEWS DESK, Maharashtra

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നതാണ്. പാസ്റ്റർ ഷിബു മാത്യു , പാസ്റ്റർ റെജി തോമസ്സ്,  പാസ്റ്റർ ജിക്സൺ ജെയിംസ്,ബ്രദർ അനു ചെറിയാൻ മറ്റ് സഹോദരങ്ങളും  പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന  ഈ പ്രവർത്തതനത്തിൽ പങ്കാളികളക്കാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപെടാവുന്നതാണ്.

-ADVERTISEMENT-

You might also like