പാസ്റ്റർ ഷാജിൻ തോമസ് (52) അക്കരെ നാട്ടിൽ

ഇൻഡോർ: ദീർഘകാലങ്ങളായി ഉത്തരഭാരതത്തിൽ കർത്തൃവേലയിൽ ആയിരുന്ന പാസ്റ്റർ ഷാജിൻ തോമസ് (52) മസ്തിഷ്ക രക്തസ്രാവം മൂലം ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. രണ്ടു ദിവസം മുൻപാണ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തത്. ഇരുപതിയാറു വർഷത്തിൽ അധികമായി ഉത്തരഭാരതത്തിലെ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ഇൻഡോറിൽ ഐപിസി ഇമ്മാനുവേൽ ഭാപ്പട്ട് ചർച്ചിന്റെ പാസ്റ്റർ ആയി സേവനം അനിഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ വർഷം ഈ സമയം തന്റെ മകൾ ചില രോഗബാധയെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. തൊടുപുഴ, വണ്ണപുറം ചാത്തൻപുഴയിൽ കുടുംബ അംഗമാണ് പരേതനായ പാസ്റ്റർ ഷാജിൻ.
സംസ്കാരം ശുശ്രൂഷ ഇന്ന് വൈകിട്ടു അഞ്ചുമണിക്ക് ഐപിസി ഇമ്മാനുവേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ.
ഭാര്യ:റീന.
മകൻ:ആഷേർ.

-Advertisement-

You might also like
Comments
Loading...