ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ പ്രഥമ വാർഷിക കോണ്ഫറൻസ് 23, 24 തീയതികളിൽ

KE News Desk | London, UK

കാർഡിഫ് (യൂ. കെ): ടാബർനാക്കിൾ പെന്തകോസ്ത് സഭയുടെ ഒന്നാമത് വാർഷിക കോണ്ഫറൻസ് ഏപ്രിൽ 23, 24 തീയതികളിൽ നടത്തപ്പെടുന്നു. ആത്മീക ഉണർവിന്റെ അഗ്നി ലോകമെമ്പാടും കത്തിപ്പടരുന്നതിന് ആരംഭം കുറിച്ച വെയിൽസിൽ പണ്ടത്തെപ്പോലെ ഒരു നല്ലകാലം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാകും കോണ്ഫറൻസ്. ന്യൂപോർട്ട് സെന്റ് ജൂലിയൻ സ്കൂളിൽ വച്ചു നടത്തപ്പെടുന്ന യോഗങ്ങളിൽ അനുഗ്രഹിത കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ കെ.ജെ തോമസ് കുമളി ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിക്കും. പാസ്റ്റർ ബ്ലെസ്സൻ മാത്യു യുവജനങ്ങൾക്ക് വേണ്ടിയുള്ള സെഷനിൽ സംസാരിക്കും. ടാബർനാക്കിൾ പെന്തകോസ്ത് ക്വയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ്
രഹബോത്ത് ടീവി, സമാർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ യോഗങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like