വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് ‘BREAK AWAY’ മെയ്‌ 2ന്

KE News Desk I Chengannur, Kerala

ചെങ്ങന്നൂർ :ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചെങ്ങന്നൂർ സെന്റർ വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് മെയ്‌ 2ന് രാവിലെ 9 മണി മുതൽ 5 മണി വരെ തലയാർ സഭയിൽ വച്ച് നടക്കും.
Because we are the next GEN എന്നതാണ് ചിന്തവിഷയം.
രജിസ്ട്രേഷൻ ആരംഭിച്ചിച്ചു.പ്രീ
രജിസ്ട്രേഷൻ സൗകര്യവുമുണ്ട് . അഞ്ചു വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും 13 വയസ് മുകളിലോട്ട് ഉള്ളവർക്കും ഗ്രൂപ്പ് തിരിച്ചായിരിക്കും വിവിധ സെക്ഷനായി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ചെയ്സ് ജോസഫ് എറണാകുളം, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയവർ വിവിധ സെക്ഷനുകൾ നയിക്കും. ഷാലത് വിബിഎസ് ടീം ന്റെ പ്രത്യേക പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. Dr ഷാൽ സോളമൻ (NIMS TVM സൈക്കോളജിസ്റ്റ് ആൻഡ് കൗൺസിലർ ) പങ്കെടുക്കും.അൻപത് രൂപയാണ് രജിസ്ട്രേഷൻ ഫീസ് .
മാതാപിതാക്കൾക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like