ശാരോൻ സൺഡേ സ്കൂൾ വാർഷിക പരീക്ഷ മെയ് 29 ന്

KE News Desk l Thiruvalla, Kerala

തിരുവല്ല: ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ സഭകളിലെ സൺഡേസ്കൂൾ വിദ്യാർഥികളുടെ വാർഷിക പരീക്ഷ മെയ് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ അതതു ലോക്കൽ സഭകളിൽ വച്ചു നടക്കും. ഓരോ ക്ലാസിലേയും എല്ലാ പാഠത്തിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും.സെക്ഷൻ പ്രവർത്തനങ്ങൾ പലയിടത്തും പൂർണതോതിൽ ആരംഭിക്കാത്ത സാഹചര്യത്തിൽ ഇത്തവണ ഒരു പരീക്ഷ മാത്രമായിരിക്കും നടത്തുക. കേന്ദ്ര തലത്തിൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി വിജയികളെ തീരുമാനിക്കാനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.ഇതിനായുള്ള രജിസ്ട്രേഷൻ ഫോമുകൾ സെക്ഷൻ ഭാരവാഹികൾ മുഖേന സഭകളിൽ എത്തിച്ചിട്ടുണ്ട്. സഭയ്ക്ക് 100 രൂപയും പ്രീ സ്കൂൾ മുതൽ ക്ലാസ് 12 വരെ ഓരോ വിദ്യാർഥിക്കും 20 രൂപയുമാണ് ഫീസ്.രജിസ്ട്രേഷൻ ഫോമിനൊപ്പം നൽകിയിരിക്കുന്ന പ്രത്യേക ഫോമിൽ അധ്യാപകരുടെ വിവരങ്ങളും എഴുതി നൽകേണ്ടതാണ്. പൂരിപ്പിച്ച ഫോമും ഫീസും ഏപ്രിൽ 30നകം സെക്ഷൻ ഭാരവാഹികൾ വഴി സൺഡേ സ്കൂൾ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് എക്സാം കൺട്രോളർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading