ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിനു പുതിയ നേതൃത്വം

KE NEWS

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ 2022 – 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാർച്ച് 21 തിങ്കളാഴ്ച വൈകിട്ട് ബ്രദർ ഷെബു തരകന്റെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് സന്നിഹിതനായിരുന്നു. ഭാരവാഹികൾ:
ബ്രദർ വിൽ‌സൺ സാമുവേൽ (പ്രസിഡന്റ്), പാസ്റ്റർ സിജോ ജോസഫ് (വൈസ്-പ്രസിഡന്റ്, അപ്പർ റൂം), ഇവാ. സാം മാത്യു (വൈസ്-പ്രസിഡന്റ്, പബ്ലിസിറ്റി), ബ്രദർ. ബിജോയ് കോശി (സെക്രട്ടറി), ഇവാ. ജിജി കുരുവിള (ജോയിന്റ് സെക്രട്ടറി), ബ്രദർ പ്രയ്‌സൺ തോമസ് (ട്രഷറർ), ബ്രദർ സജു യോഹന്നാൻ (ഇവാഞ്ചിലിസം കോ-ഓർഡിനേറ്റർ), ബ്രദർ സെയിൻ മാത്യു (പബ്ലിക്കേഷൻ), ബ്രദർ ബെന്നി സക്കറയാ (മലയാളം ന്യൂസ് കോ-ഓർഡിനേറ്റർ), ബ്രദർ ജെഫ്‌റി കൊച്ചിക്കുഴയിൽ (ഇംഗ്ലീഷ് ന്യൂസ് കോ-ഓർഡിനേറ്റർ), ബ്രദർ ക്ലിന്റൺ കെ റെസ്റ്റൻ (മീഡിയ കോ-ഓർഡിനേറ്റർ), എക്സിക്യൂട്ടീവ് മെമ്പേഴ്‌സായി ഇവാ. ഗ്രേസ്സൺ സണ്ണി, ബ്രദർ റോണി ജോർജ്, ബ്രദർ ഈശോ ജോർജ്, പാസ്റ്റർ ചാർളി ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി നാളെ ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും.

-Advertisement-

You might also like
Comments
Loading...