പി ഡബ്ല്യൂ സി കോട്ടയം ജില്ല ലോക വനിതാ ദിനം ആചരിച്ചു

റിപ്പോർട്ട് : രാജീവ്‌ ജോൺ

കോട്ടയം: പെന്തക്കോസ്തൽ വുമൺസ് കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8ന് വനിതാ ദിനം ആചരിച്ചു.വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ ശാക്തീകരണവും സമൂഹത്തിൽ സ്ത്രീകൾക്കുള്ള തുല്യതയും വെളിപ്പെടുത്തുന്ന സുവിശേഷ സന്ദേശ യാത്ര നടത്തി.മാർച്ച്‌ 8 ന് രാവിലെ കഞ്ഞിക്കുഴി കവലയിൽ പി ഡബ്ള്യു സി ജില്ലാ സെക്രട്ടറി സിസ്റ്റർ മിനി സാജുവിൻ്റെ അദ്ധ്യക്ഷതയിൽ പി.സി ഐ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വി.തോമസ്സ് ഉത്ഘാടനം ചെയ്തു . പി.ഡബ്ളു.സി ജില്ലാ പ്രസിഡൻ്റ് സിസ്റ്റർ ഷേർളി ഷാജി മുഖ്യ സന്ദേശം നൽകി. കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വനിതാ കൂട്ടായ്മ യോഗങ്ങൾ സങ്കടിപ്പിച്ചു.പി ഡബ്ല്യൂ . സി. ജില്ലാ ഭാരവാഹികളായ ഷീലാ ഷാജി, ഷേർളി സണ്ണി, മേരിക്കുട്ടി മാത്യു,സോണിയാ സജി.എന്നിവർ പ്രസംഗിച്ചു. പി സി ഐ കോട്ടയം ജില്ലാ സെക്രട്ടറിമാരായ പാസ്റ്റർ ഷാജി ഏബ്രഹാം,പാസ്റ്റർ സാജു ജോൺ, ഗാന്ധി നഗർ യൂണിറ്റ് സെക്രട്ടറി പാസ്റ്റർ കുര്യൻ ജോർജ് എന്നിവരും ആശംസകൾ സന്ദേശങ്ങൾ നൽകി.വനിതാ സംരക്ഷണത്തിനും ക്ഷേമത്തിനും ആയി പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ പി ഡബ്ല്യൂ സി പ്രവർത്തനങ്ങളെ പി സി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോണും, പി ഡബ്ല്യൂ സി സംസ്ഥാന പ്രസിഡന്റ്‌ ഷോളി വർഗീസും, സെക്രട്ടറി ജോയ്‌സ് സാജനും അനുമോദനങ്ങൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading