യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (UPFK) കൺവെൻഷൻ ഒക്ടോബർ 19 മുതൽ

Kraisthava Ezhuthupura News

കുവൈറ്റ്: UPFK 2022 ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതി കൂടി ഈ വര്ഷം നടത്തേണ്ടതായ പ്രവർത്തനങ്ങളെക്കുറിച്ച്‌ ആലോ ചിക്കുകയും പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. 2022 ഏപ്രിൽ 23 നു NECK യിൽ വെച്ച് UPFK യിൽ ഉൾപ്പെട്ടു നിൽക്കുന്ന 18 സഭകളെ പങ്കെടുപ്പിച്ചു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉപവാസ പ്രാർ ത്ഥന നടത്തുവാൻ തീരുമാനമായി.

post watermark60x60

എല്ലാ വർഷവും നടത്തപ്പെടുന്ന UPFK കൺവൻഷൻ ഒക്ടോബർ 19,20,21 തീയതികളിൽ നാഷണൽ ഇവാഞ്ചെലിക്കൽ ചര്ച്ച് & പാരീഷ് ഹാളിൽ നടത്തപ്പെടും. സുപ്രസിദ്ധ സുവിശേഷ പ്രസംഗകനായ പാസ്റ്റർ പി. സി. ചെറിയാൻ വചന ശുശ്രൂഷ നിർവ്വഹിക്കും. സുപ്രസിദ്ധ സുവിശേഷ ഗായികയായ സിസ്റ്റർ പെർസിസ് ജോണിനോട് ചേർന്ന് UPFK ക്വയർ ഗാനങ്ങൾ ആലപിക്കും.

2022 നവംബർ 16 ന് NECK യിൽ വെച്ച് സംഗീത സന്ധ്യ നടത്തപ്പെടും. KTMCC ആരാധനയോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ Mega Choir ൽ UPFK യിൽ ഉൾപ്പെട്ടു നിൽക്കുന്ന 18 സഭകളിൽ നിന്നും തിരഞ്ഞെടുക്കു ന്ന 100 പേർ ചേർന്ന് ഗാനങ്ങൾ ആലപിക്കും. രണ്ടു വർഷങ്ങൾക്കു ശേഷം നടത്തപ്പെടുന്ന ഈ കൂടിവരവുകൾ കുവൈറ്റിൽ വീണ്ടും ഒരു ആത്മീക ഉണർവ്വാകുവാൻ ഇടയാകും.

Download Our Android App | iOS App

2022 ലെ UPFK പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ ജെയിംസ് എബ്രഹാം (പ്രോഗ്രാം കോഓർഡിനേറ്റർ), പാസ്റ്റർ സാം തോമസ്, ബ്രദർ റോയ് കെ യോഹന്നാൻ (അഡ്‌വൈസറി ബോർഡ്), ബ്രദർ ഷാജി തോമസ് (ജനറൽ കോഓർഡിനേറ്റർ), ബ്രദർ ബിജോ കെ ഈശോ (സെ ക്രട്ടറി), ബ്രദർ സിനു ഫിലിപ്പ് (ട്രഷറർ), ബ്രദർ വിനോദ് നൈനാൻ (ജോ. സെക്രട്ടറി), ബ്രദർ ജെയിംസ് ജോൺസൺ (ജോ. ട്രഷറർ) ഷിബു വി. സാം (ഫൈനാൻസ് കൺവീനർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
ബ്രദർ ജേക്കബ് തോമസ് (ടെക്നിക്കൽ ടീം കൺവീനർ), ടിജോ സി. സണ്ണി, ഗ്ലാഡ്‌സൺ സാമുവേൽ (ടെക്നിക്കൽ ടീം ജോ. കൺവീനേഴ്‌സ്), പാസ്റ്റർ ഷൈജു വര്ഗീസ്, ബ്രദർ ജോഷി ജോർജ് (പ്രയർ കൺവീനേഴ്‌സ്), ബ്രദർ ജെയിംസ് എബ്രഹാം (പബ്ലിസിറ്റി കൺവീനർ), ബ്രദർ ഷൈൻ തോമസ് (പബ്ലിസിറ്റി ജോ. കൺവീനർ), ബ്രദർ ഋഷി അലക്സ്, ബ്രദർ ജോജി ഐസക് (സുവനീർ കൺവീനേഴ്‌സ്), ബ്രദേർസ് ടോണി തോമസ്, ജെയിംസ് തോമസ്, ജിനു ചാക്കോ, മാത്യു ജോൺ (ട്രാൻസ്‌പോർട്ടേഷൻ) ബ്രദർ തോമസ് ഫിലിപ്പ് (വോളണ്ടീയർ കൺവീനർ), ബ്രദർ ജിന്നി വര്ഗീസ് (വോളണ്ടീയർ ജോ. കൺവീനർ), ബ്രദർ ഗ്ലാഡ്‌സൺ വര്ഗീസ് (സ്റ്റിൽ ഫോട്ടോഗ്രാഫി), ബ്രദർ ആന്റണി പെരേര (വീഡിയോഗ്രഫി) എന്നിവ രാണ് മറ്റു ഭാരവാഹികൾ. ബ്രദർ ജിജി ഫിലിപ്പ്, ബ്രദർ ജേക്കബ് മാമ്മൻ എന്നിവരാണ് ഓഡിറ്റർസ്.

-ADVERTISEMENT-

You might also like