എഡിറ്റോറിയൽ: സുസ്ഥിരമായ നാളേക്കായി | ബിൻസൺ കെ.ബാബു

സ്വയം അസ്പൃശ്യരായി പരിഗണിക്കാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. സ്പര്‍ശ്യരായ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങള്‍ നിങ്ങളും ധരിക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ കീറിത്തുളഞ്ഞതായാലും അവ വൃത്തിയുള്ളതായി സൂക്ഷിക്കുക. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല”.- ഡോ.ബി.ആർ അംബേദ്ക്കർ (1927 ജൂലൈ 18ന് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട്  പറഞ്ഞത്.)

post watermark60x60

ഇന്ന് ലോക വനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതാദിനാചരണം നടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം”എന്നതാണ് ഈ വർഷത്തെ തീം. 1908 ന്യൂയോർക്കിലെ 15000 വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും വർധിച്ചു വരുന്ന മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ലോക ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. 1917 മാർച്ച് 8ന് റഷ്യൻ തലസ്ഥാനമായ പെട്രോഗ്രഡിൽ ആയിരക്കണക്കിന് തൊഴിലാളി സ്ത്രീകൾ ഭക്ഷണത്തിനും സമാധാനത്തിനും (For Bread and Peace) വേണ്ടി നയിച്ച സമരമാണ് പിന്നീട് വനിതാദിനമായി ആഘോഷിക്കുന്നത്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം,ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ  വനിതാദിനവുമായി  ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സമൂഹത്തിൽ കൂടിവരുന്ന  വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

Download Our Android App | iOS App

എല്ലാ മേഖലയിലും സ്ത്രീക്ക് തുല്യപ്രാധാന്യം ലഭിക്കണം. അതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കിക്കൊടുക്കാൻ പദ്ധതികൾ തയ്യാറാക്കേണം. നമ്മുടെ ഇടയിൽ   സാമൂഹിക  സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകള്‍ ആണ് ഉള്ളത്. അവരുടെ ജീവിത പടവുകൾ ശ്രദ്ധിച്ചാൽ നവീന ആശയങ്ങൾ പ്രായോഗിക തലത്തിൽ കൊണ്ടുവരുകയും സമൂഹത്തിൽ മാറ്റങ്ങൾക്കായി നിലകൊണ്ടവരുമാണ്.  ഇതുപോലെ ഉള്ള ദിവസങ്ങൾ അനേകം മാറ്റങ്ങൾ കൊണ്ടുവരാൻ സഹായമായിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിൽ മേഖല എടുത്ത് നോക്കിയാൽ സ്ത്രീകളുടെ സേവനങ്ങൾ  എടുത്ത് പറയേണ്ടുന്ന ഒന്നാണ്.
ഇന്നിന്റെ ലോകത്തിലും ഏറെ ആവശ്യമായിരിക്കേണ്ടതാണ് സ്ത്രീകളുടെ എല്ലാ മേഖലയിലുമുള്ള ഉന്നമനം.

തൊഴിൽ,കുടുംബം,നേതൃത്വം,വിദ്യാഭ്യാസം,സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങി ഏതൊരു സംവിധാനത്തിലും ഒരിക്കലും വനിതകളെ മാറ്റിനിർത്താതെ തുല്യ സമത്വം ഒരുക്കുക എന്നത്. കേവലം നിയമങ്ങളിലോ,വാക്കുകളിലോ അല്ല പ്രവർത്തി പദത്തിൽ എല്ലാവരും  ഒറ്റകെട്ടായി നിന്നുകൊണ്ട് സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പോരാടണം. എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.

സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം എന്ന ഈ വർഷത്തെ വനിതാദിനാചരണ മുദ്ര്യവാക്യം ഉയർത്തിപിടിച്ചുകൊണ്ട് സമൂഹത്തിൽ തുല്യനീതിക്കായി പരിശ്രമിക്കാം…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

You might also like
Comments
Loading...