പിവൈസി തിരുവനന്തപുരം ജില്ല പ്രവർത്തനോദ്ഘാടനം നടന്നു

തിരുവനന്തപുരം: PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം PYC ജനറൽ പ്രസിഡൻറ് അജി കല്ലിങ്കൽ നിർവഹിച്ചു. PYC സംസ്ഥാന പ്രസിഡൻറ് ജിനു വർഗീസ് അധ്യക്ഷനായ യോഗത്തിൽ ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് എബ്രഹാം വചന ശുശ്രൂഷ നിർവഹിച്ചു, സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി, ജനറൽ കമ്മറ്റിയംഗംവും മുൻ ജനറൽ പ്രസിഡണ്ടും ആയിരുന്ന പാസ്റ്റർ ലിജോ ജോസഫ് പി വൈ സിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും, പാസ്റ്റർ ജോസ് ബേബി പുതുതായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളെ ആശീർവദിക്കുകയും ചെയ്തു.

post watermark60x60

ജനറൽ കമ്മിറ്റി അംഗംവും ആലപ്പുഴ ജില്ലയുടെ രക്ഷാധികാരിയുമായ പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം ഷീജ സോളമൻ, ആലപ്പുഴ ജില്ലാ പ്രസിഡൻറ് പാസ്റ്റർ സജു മാവേലിക്കര, ആലപ്പുഴ ജില്ലാ സെക്രട്ടറി പാസ്റ്റർ റോബിൻ തോമസ്, പാസ്റ്റർ റിജോ എന്നിവർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

You might also like