സി ഇ എം മല്ലപ്പള്ളി സെന്ററിന് പുതിയ ഭാരവാഹികൾ

KE News Desk l Thiruvalla, Kerala

മല്ലപ്പള്ളി: മൂശാരികവല ശാരോൻ സഭയിൽ വെച്ച് ഇന്നലെ നടന്ന സി ഇ എം മലപ്പള്ളി സെന്റർ ജനറൽ ബോഡിയിൽ സെന്റർ സി ഇ എമ്മിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്റർ പാസ്റ്റർ ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റർ സെക്രട്ടറി പാസ്റ്റർ എം.എസ് ജോണികുട്ടി പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ സാബു യോഹന്നാൽ സ്വാഗതം ആശംസിച്ചു. ഭാരവാഹികൾ :പ്രസിഡന്റ്:പാസ്റ്റർ ബ്രിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ്: പാസ്റ്റർ റോഷൻ ചാക്കോ , സെക്രട്ടറി: പാസ്റ്റർ സാബു യോഹന്നാൻ, ജോ: സെക്രട്ടറി: ജസൻ കറുകച്ചാൽ, കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോബിൻ മണി , ജോബിൻ മാത്യു സ്കറിയ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവർക്കായി തിരുവനന്തപുരം റീജിയൻ മിനിസ്റ്റർ പാസ്റ്റർ വി.ജെ തോമസ്‌ അനുഗ്രഹ പ്രാർത്ഥനയും പാസ്റ്റർ ബ്രിജി വർഗ്ഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അസ്സോ: റീജിയൻ പാസ്റ്റർ റ്റി.എം വർഗ്ഗീസ് സമാപന പ്രാർത്ഥനയും ആശിർവാദവും നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.