99-ാമത് ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 മുതൽ മുളക്കുഴയില്‍

ശതാബ്ദി കണ്‍വന്‍ഷന്‍ 2023 ല്‍ തിരുവല്ലയില്‍ നടക്കും

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ മുളക്കുഴയില്‍ സഭാ ആസ്ഥാനത്ത് തയ്യാറാക്കുന്ന പന്തലില്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മീറ്റിംഗുകള്‍. 24 ന് വൈകിട്ട് 5.30ന് സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി. തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ റെജി അദ്ധ്യക്ഷനായിരിക്കും.
1923 ല്‍ ആറാട്ടുപുഴ പമ്പാനദിയുടെ മണപ്പുറത്താണ് ദൈവസഭാ കണ്‍വന്‍ഷന്റെ ആരംഭം. 2023 ല്‍ ശതാബ്ദി നിറവിലെത്തുകയാണ് ദൈവസഭാ കണ്‍വന്‍ഷന്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് ക്രമീകരിക്കുന്നത്. ശതാബ്ദി കണ്‍വന്‍ഷന്റെ ഒരു വര്‍ഷത്തെ പദ്ധതികള്‍ 26-ാം തീയതി ശനിയാഴ്ച സ്റ്റേറ്റ് ഓവര്‍സിയര്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്റെ നടത്തിപ്പിന് സ്റ്റേറ്റ് ഓവര്‍സിയറോടൊപ്പം പാസ്റ്റര്‍ വൈ. റെജി (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്), പാസ്റ്റര്‍ സജി ജോര്‍ജ് (സ്റ്റേറ്റ് സെക്രട്ടറി), ഡോ. ഷിബു കെ. മാത്യു (എഡ്യൂക്കേഷന്‍ ഡയറക്ടര്‍), ബ്രദര്‍ ജോസഫ് മറ്റത്തുകാല (ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി), സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, സ്റ്റേറ്റ് ബിലീവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പകല്‍യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവരുടെ എണ്ണം കോവിഡ് മാനദണ്ഡമനുസരിച്ച് നിയന്ത്രണവിധേയമായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading