കേരള യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജനുവരി 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ യാത്ര മാർച്ച് 2 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 28, മാർച്ച് 1, തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും. ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീധന കൊലപാതകം, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത, ഗാർഹിക പീഢനം, രാഷ്ട്രീയ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ ബോധവത്ക്കരണം നടത്തുകയാണ് റാലിയുടെ പ്രഖ്യാപിത ലക്ഷ്യം.
ഫെബ്രുവരി 28 ന് പോത്തൻകോട് നിന്നും ആരംഭിച്ച് നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കാട്ടാക്കടയിൽ സമാപിക്കും. രണ്ടാം ദിന പര്യടനം മാർച്ച് 1 ന് നെയ്യാറ്റിൻകരയിൽ ആരംഭിച്ച് പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം, എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ശംഖ്മുഖത്ത് സമാപിക്കും.
കേരളായാത്രയുടെ സമാപന സമ്മേളനം മാർച്ച് 2 ന് വൈകിട്ട് 4 മണിക്ക് കിഴക്കേകോട്ട, ഗാന്ധിപാർക്കിൽ നടക്കും. ബഹു. അഡ്വ. ആൻ്റണി രാജു( സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി), ബഹു.അഡ്വ. വി ഡി സതീശൻ( പ്രതിപക്ഷ നേതാവ്) ശ്രീ. എൻ എം രാജു ( പിസിഐ ദേശിയ പ്രസിഡൻ്റ്) എന്നിവർ മുഖ്യ അതിഥികളായിരിക്കും. സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിക്കും.പിസിഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി നേതൃത്വം വഹിക്കും. എക്സൽ മിനിസ്ട്രി യുടെ ഗാനശുശ്രൂഷ, പപ്പറ്റ് ഷോ,കോറിയോ ഗ്രാഫി, തെരുവ് നാടകം എന്നിവ ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like