സി ഇ എം ജനറൽ ബോഡി മാർച്ച്‌ 5ന്

KE NEWS DESK | THIRUVALLA

 

തിരുവല്ല:ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ്(സി ഇ എം) ജനറൽ ബോഡി മീറ്റിംഗ് മാർച്ച്‌ 5 ശനി രാവിലെ 11ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. ജനുവരി 29ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ജനറൽ ബോഡി കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ താൽകാലികമായി മാറ്റി വയ്ക്കുകയായിരുന്നു .
സെക്ഷൻ, സെന്റർ, റീജിയൻ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട് ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ യോഗ്യരായവരുടെ(റീജിയൻ പ്രസിഡന്റ്, സെക്രട്ടറി. സെന്റർ പ്രസിഡന്റ്, സെക്രട്ടറി.സെക്ഷൻ പ്രസിഡന്റ്, സെക്രട്ടറി, ഒരു പ്രതിനിധി) ഇവരുടെ ലിസ്റ്റ് നൽകിട്ടില്ലാത്തവർ ഫെബ്രുവരി 28ന് മുൻപ് സി ഇ എം ഓഫീസിൽ എത്തിക്കുവാൻ അതത് മേഖലയിലുള്ള ഉത്തരവാദിത്വപെട്ടവർ ശ്രദ്ധിക്കണമെന്ന് സി ഇ എമ്മിന് വേണ്ടി ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ് എന്നിവർ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...