കവിത: ഗത്സമനയിൽ | ബെന്നി ജി. മണലി

ഗെത്സമെനയിൽ കുമ്പിട്ടു പ്രാര്ഥിക്കയും നാഥന്റെ
ചാരത്തു വന്നു ദൈവ ദൂദന്മാർ താങ്ങായി
അൽപനേരം മുൻപേ തൻ കാരത്താൽ
ഭുജിച്ചവൻ ഒറ്റുന്നതും കാതോർത്തിരുന്നു

കൂടെ നടന്നൊരു ശിഷ്യ ത്രയങ്ങളോ
കൂർക്കം വലിച്ചുറങ്ങീടുന്ന നേരം
ഏകനായ് , നിശബ്ദനായി ഉള്ളു
നുറുങ്ങീടും നേരം ദൂതൻ കരത്താൽ താങ്ങീടുന്നു

മർത്യ രക്ഷകനായി പാരിൽ ഇറങ്ങിയ താതൻ
മനമോ വിങ്ങിടുന്നു മനുജനെ പോൽ
ഏറ്റുപറഞ്ഞു താതനോടെറെ നേരമപ്പോൾ
രുധിര കണം പോൽ വീഴുന്നു വിയർപ്പിന് തുള്ളികൾ

നേരം എത്രന്നറിയില്ല താതൻ തൻ കാൽച്ചുവട്ടിൽ
കൂർക്കം വലിച്ചുറങ്ങുന്നു ഉറ്റ ശിഷ്യർ
തട്ടി ഉണർത്തി മുൻപോട്ടു പോകവേ
കേൾക്കുന്നു കാലൊച്ചകൾ അനേകം

വാളും വടിയും വിലങ്ങും മായെത്തുന്നു
സേനകളും പിന്നെ ചില ആചാര്യ വൃന്ദവും
മുന്നോട്ടു പോകുവാൻ നോക്കുന്ന നേരത്ത്
ചേർത്തുപിടിച്ചു ചുംബിച്ചു പ്രിയ ശിഷ്യൻ

മുൻപോട്ടു വന്നിടും ആ ജനക്കൂട്ടം
കടന്നു പിടിച്ചു കർത്തന്റെ കൈകളിൽ
ക്രുദ്ധനാം കേഫാ മുറിച്ചിട്ടു ശത്രുവിന്
കര്ണങ്ങളൊന്നു തൻ ചെറു കത്തിയാൽ

അറ്റുവീണൊരു കാതു ചേർത്ത് നാഥാൻ
അക്രമം അരുതെന്നു ചൊല്ലുന്ന നേരം
ആർത്തു വിളിച്ചൊരക്കൂട്ടം നാഥനെ
ചോരനേപ്പോലെ വലിച്ചിച്ചിഴച്ചു

നെഞ്ചകം പൊടിയുന്നു ,മേനിയോ മുറിയുന്നു
രക്ത കണങ്ങൾ അങ്ങിങ്ങു വീഴുന്നു
കൂക്കി വിളിക്കുന്നു കോലാൽ അടിക്കുന്നു
യാത്ര തുടങ്ങി കാൽവരി ക്രൂശിനായ് ..

ബെന്നി ജി. മണലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.