കവിത: പുത്തനെരുശലേം | മോരൈസ് തോട്ടപള്ളി
പുത്തനെരുശലേം നഗരത്തിൽ പണിയുന്ന
പുത്തൻ ഭവനത്തിലെത്തുവാനാശ
പത്തര മാറ്റുള്ള തങ്കത്തെരുവിലൂടനുസ്യൂതമൊഴുകുവാൻ ആശയാണാശ
അതിവേഗം അവിടെത്തി അഭിരമിച്ചീടുവാൻ
കാന്തനാം ഈശന്റെ തീരുമാർ വ്വിൽ അണയാൻ
കൊതിയോടെ ഝടുതിയിൽ
ഇഹലോകം വെടിയാൻ
അകതാരിൽ ആശയായ് കാത്തിരിപ്പൂ ഞാൻ
ഇവിടില്ല ഇവിടില്ല നില നിൽപ്പതൊന്നും
എല്ലാമേ ഓടി മറവതിനത്രെ
പിന്നെന്തിനിവിടെ സ്വരുക്കൂട്ടിടേണം
അഴിഞ്ഞീടുവാനുള്ള സമ്പത്തി തൊക്കെയും
നിലനിൽക്കുമാ രാജ്യം എന്നേയ്ക്കുമാകയാൽ
നിക്ഷേപിച്ചീടാം ഈ മനവും തനുവും


- Advertisement -


Comments are closed.