സി ഇ എം നോർത്ത് വെസ്റ്റ് റീജിയൻ 2021-23 വർഷ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും നടന്നു

KE News Desk l Gujarath, India

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന്റെ 2021-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും ഇന്നലെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടന്നു . ശാരോൻ മഹാരാഷ്ട്ര ഗോവ സെന്റർ സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി.സി ഇ എം നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജെ പി വെണ്ണിക്കുളത്തിന്റെ അധ്യക്ഷതയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്തു. സി ഇ എം റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഷിബു എം എ സ്വാഗതം ആശംസിച്ചു.ജോയൽ സ്റ്റീഫൻ മുംബൈ ആരാധനയ്ക്ക് നേതൃത്വം നൽകി . സിസ്റ്റർ പെർസിസ് ജോൺ ഡൽഹി മുഖ്യ അതിഥിയായി പങ്കെടുത്തു ഗാനങ്ങൾ ആലപിച്ചു. ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ വി പി കോശി, മഹാരാഷ്ട്ര ഗോവ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സി ഇ എം സെന്റർ സെക്രട്ടറി ഗ്രനൽ നെൽസൻ കൃത്ജ്ഞത അറിയിച്ചു.ഗുജറാത്ത്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി സമാപന പ്രാർത്ഥന നടത്തി.

-Advertisement-

You might also like
Comments
Loading...