ശാരോൻ സൺഡേസ്കൂൾ ജനറൽബോഡി മീറ്റിംഗ് മാറ്റിവച്ചു

KE News Desk l Thiruvalla, Kerala

തിരുവല്ല : ജനുവരി 26ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാഹചര്യം അനുകൂലമാകുന്ന മുറയ്ക്കു നടത്തുന്നതിനായി മാറ്റിവച്ചു. സർക്കാറിൻ്റെ കോവിഡ് അവലോകയോഗം പത്തനംതിട്ട ജില്ലയെ B കാറ്റഗറിയിൽ ഉൾപ്പെടുത്തി എല്ലാ പൊതു പരിപാടികളും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ജനറൽ ബോഡി നടത്തുന്നതിനുള്ള തീയതി പിന്നാലെ അറിയിക്കുന്നതാണെന്ന് സൺഡേസ്കൂൾ അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി കെ തങ്കച്ചൻ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.