ലേഖനം: പ്രാർത്ഥനക്ക്‌ പകരം വയ്ക്കാൻ പ്രാർത്ഥന മാത്രം | ഇവാ. ബിനുമോൻ കെ. ജി (ഷാർജ)

ഒരു ദൈവ പൈതലിന്റെ വിജയകരമായ ക്രിസ്തീയ ജീവിതത്തിനു പ്രാർത്ഥന ഒരു അഭിഭാജ്യ ഘടകം ആണ്. ദൈവം തന്റെ ജനത്തിലൂടെ ചെയ്യുന്ന എല്ലാം പ്രവർത്തികളുടെയും പിന്നിൽ പ്രാർത്ഥന യുടെ ശക്തി അടങ്ങിയിരിക്കുന്നു. ഒരു വ്യക്തി യുടെയോ കുടുംബത്തിന്റയോ, സംഘടനയുടെയോ, സഭയുടെയോ ആത്മീക ചരിത്രം അവരുടെ* പ്രാർത്ഥന ജീവിതത്തിൽ എഴുത പ്പെട്ടതാണ്.ഭൂമിയിൽ ആയിരിക്കുന്ന മനുഷ്യൻ സർവ്വ സൃഷ്ട്ടിയുടെയും കാരണഭൂതനും ഉടയവനും പരിപാലകനുമായ സ്വർഗത്തിൽ ഉള്ള സർവശക്തനും മായ ദൈവത്തോട് നടത്തുന്ന ആശയ വിനിമയത്തിന്റെ മാധ്യമ മാണ് പ്രാർത്ഥന.യഥാർത്ഥ ത്തിൽ മനോഹരമായ ചില പദ സഞ്ചയങ്ങൾ ഉരുവിടുന്നതല്ല പ്രാർത്ഥന പിന്നെയോ പ്രാർത്ഥനക്കു എതിരായി വരുന്ന ചില ശോധനകളെ അതിജീവിച്ചു നിരന്തരമായി ജാഗരിക്കുന്നതാണ് പ്രാർത്ഥന. പ്രാർത്ഥനയിലൂടെ നാം കൈവരിക്കുന്ന വൻ കാര്യങ്ങളിൽ ദൈവത്തിന്റെ പ്രതേക നടത്തിപ്പും ശക്തിയും കണ്ടു ഈ ദൈവം സർവ അധികാരി യും, പരമൊന്നതനും, അവന്റെ പ്രവർത്തികൾ ശക്തി മാത്തതാണെന്നും ആ ശക്തി ഇന്നും ലോകത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കുന്നു എന്നും ലോകം അറിയുവാനും നമ്മുടെ പ്രാർത്ഥന കാരണമാകുന്നു. ഇനി പ്രാർത്ഥനയെ കുറിച്ചു ചില ഭക്തൻമാർ പറഞ്ഞിരിക്കുന്ന defanitions താഴെ കൊടുക്കട്ടെ. ” പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരങ്ങളെ ചലിപ്പിക്കുന്നതാണ് പ്രാർത്ഥന”.” മുഴംങ്ക ലുകളുടെ വരമാണ് പ്രാർത്ഥന” സ്വർഗിയ ശക്തിയു, സ്വർഗ്ഗത്തിലെ ആത്മീയ അനുഗ്രഹങ്ങളും, സ്വർഗ്ഗിയ ദുതൻ മാരേയും ഭൂമിയിൽ പ്രവർത്തന നിരതം ആക്കുന്ന പാത ആണ് പ്രാർത്ഥന. ഒരു ഭക്തന്റെ പ്രാർത്ഥനയിൽ രണ്ടു തലങ്ങൾക്ക്‌ ചലനം സംഭവിക്കുന്നു, ഒന്ന് സ്വർഗത്തിൽ ചില ചലനം സംഭവിക്കുകയും അപ്പോൾ തന്നെ പൈശാചിക മണ്ഡലത്തിൽ ചില ചലനങ്ങൾ ഉം സംഭവിക്കും. പ്രാർത്ഥിക്കുന്നതിനു മുൻപ് നമ്മുക്ക് ദൈവത്തിൽ അടിയുറച്ച വിശ്വസം ഉണ്ടായിരിക്കണം എന്റെ സ്വന്ത കഴിവിൽ കാര്യങ്ങൾ സാധിക്കുകയല്ല പ്രതുതാ കർത്താവിന്റെ ശക്തിയിലും കഴിവിന്നാലും കാര്യങ്ങൾ സാധിക്കുവാൻ ഒരാൾ പ്രാപ്തനാക്കപ്പെടുന്നത് അവന്റെ പ്രാർത്ഥന യും ദൈവത്തിലേ അടിയുറച്ച വിശ്വാസവും കൊണ്ടാണ്. എങ്ങനെ പ്രാർത്ഥിക്കണം ദൈവം പ്രാർത്ഥന കേൾക്കുന്നതിനു ഏറ്റവും പ്രധാന കാര്യം നാം നമ്മുടെ പാപങ്ങൾ ദൈവ സന്നിധിയിൽ ഏറ്റു പറഞ്ഞു ഉപേക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യം ആണ്. നമ്മുടെ ജീവിതത്തിലെ സകല നന്മകളെയും നശിപ്പിക്കുന്നതും ദൈവം നമുക്ക് നൽകുവാൻ ആഗ്രഹിക്കിന്ന സകല അനുഗ്രഹങ്ങളേയും തടസപ്പെടുത്തുന്നതും നമ്മുടെ പാപമാണ്. നമ്മുടെ ഏറ്റവും വലിയ ശത്രു ആയി നാം പാപത്തെ കാണണണം.നെഹെമ്യ1:6 ലും ദാനിയേൽ 9:3-5 ലും പ്രാർത്ഥനക്ക്‌ മുൻപായി പാപങ്ങൾ ഏറ്റു പറഞ്ഞു പ്രാത്ഥിക്കുന്ന ഭക്തൻ മാരെ നമുക്ക് കാണ്മാൻ കഴിയുന്നു. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാൻ നമ്മുടെ താഴ്മ ആവശ്യം ആണ്, 2 ദിന 7:14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെsത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും. ദൈവത്തിലുള്ള വിശ്വവാസം പ്രാർത്ഥന കേൾക്കാൻ അത്യാന്താപേക്ഷിതമാണ്. എബ്രായർ 11:6എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. സങ്കീർത്തനങ്ങൾ 4:3 ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും. അപ്രകാരം നാം പ്രാർത്ഥിക്കുക ആണെങ്കിൽ നമ്മുടെ പ്രതികൂലങ്ങൾ അനുകൂലമാകുവാനും, പരാജയങ്ങൾ വിജയമാകുവാനും നഷ്‌ടങ്ങൾ ലാഭം ആകാനും തകർച്ചകൾ ഉയർച്ച ആകുവാനും ദുഃഖം സന്തോഷം ആകുവാനും ശൂന്യത അനുഗ്രഹത്തിന്റെ നിറവ് ആകുവാനും അധിക സമയം വേണ്ട,അപ്പോൾ തന്നെ പ്രാർത്ഥന ക്ക്‌ ലഭിച്ച മറുപടി നമ്മുടെ സാമർത്യ കൊണ്ട് ആണ് ലഭിച്ചത് എന്ന് ചിന്ത ഉണ്ടാകുവാൻ പാടില്ല,നമ്മുടെ ക്രിസ്തീയ ജീവിതത്തിന് ഈ ചിന്ത സഹായകം ആകട്ടെ എന്ന് പ്രാത്ഥിച്ചു കൊള്ളുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. മാറാ നാഥാ.

books refers :പ്രാത്ഥന യുടെ അത്യന്ത ശക്തി – വെസ്ലി എൽ ഡ്യൂവൽ. ദൈവ മനുഷ്യന്റെ വിജയ രഹസ്യങ്ങൾ – വി. പി ഫിലിപ്പ്

ഇവാ. ബിനുമോൻ കെ. ജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.