വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിപ്പിക്കണം: പാസ്റ്റർ ബാബു ചെറിയാൻ

Kraisthava Ezhuthupura News

പിറവം: വിക്ലിഫ് ബൈബിൾ പരിഭാഷകൻ മാത്യു എബനേസർ രചിച്ച “എന്തോരാനന്ദമീ മിഷനറി ജീവിതം” എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിച്ചു. പിറവം എബനേസർ ഐപിസി സഭയിയിൽ ജനുവരി രണ്ടാം തീയതി സഭായോഗത്തോടനുബന്ധിച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രേഷിത ശുശ്രൂഷയ്ക്കായെത്തിയ മാത്യു എബനേസറിന്റെ സാഹസികതയും, വെല്ലുവിളികളും,   കൗതുകവും നിറഞ്ഞ ദിനവൃത്താന്തക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. പരിമിതികളുടെയും, പ്രതികൂലങ്ങളുടെയും നടുവിൽ പരാതിയില്ലാതെ കർത്താവിനായി പോരാടുന്ന പരിഭാഷകരുടെ പ്രവർത്തനത്തെപ്പറ്റി ഈ പുസ്തകത്തിൽ വിവരിക്കുന്നു.
യേശുവിന്റെ രണ്ടാം വരവിനെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നവരായ നാം മനസ്സിലാക്കണം യേശുവിന്റെ ഒന്നാം വരവിനെപ്പറ്റിപ്പോലും കേൾക്കാത്ത അനേകർ നമ്മുടെ ഭാരതത്തിൽ ഇന്നുമുണ്ടെന്ന് പാസ്റ്റർ ബാബു ചെറിയാൻ പുസ്തകപ്രകാശനവേളയിൽ പറഞ്ഞു. യേശുക്രിസ്തുവിനെക്കുറിച്ച് വിവിധ ഭാഷാസമൂഹങ്ങൾ കേൾക്കാനിടയാകണമെങ്കിൽ അവരുടെ ഹൃദയഭാഷയിൽ ദൈവവചനം പരിഭാഷപ്പെടുത്തി നൽകമെന്ന് അദ്ദേഹം പറഞ്ഞു. വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിക്കുകയും അർഹിക്കുന്ന അംഗീകാരം നൽകമെന്നും പാസ്റ്റർ ബാബു ചെറിയാൻ തുടർന്ന് പറഞ്ഞു.

വിക്ലിഫ് ഇന്ത്യ പ്രവർത്തകരായ ജിജി മാത്യു, എബി ചാക്കോ ജോർജ്, മിഷനറി കെ. എ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

മിഷനറി ജീവിതത്തിന്റെ ചൂടും ചൂരും ലളിത വാക്കുകളിൽ വിശദമാക്കുന്ന ഈ ഗ്രന്ഥത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 9846622609 എന്ന നമ്പരിൽ ബന്ധകപ്പെടേണ്ടതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.