ആണ്ട് അവസാന പ്രാർത്ഥനകൾക്ക് സർക്കാർ ഇളവ് നല്‍കണം; കെ സുധാകരന്‍ എംപി

KE News Desk l Tvm, Kerala

തിരുവനന്തപുരം: കേരളത്തിലെ
ക്രൈസ്തവർ നൂറ്റാണ്ടുകളായി
നടത്തിവരുന്ന പുതുവർഷാരംഭ പാതിരാ
പ്രാർത്ഥന സർക്കാരിന്റെ
രാത്രികാല നിയന്ത്രണം മൂലം ഉപേക്ഷിക്കേണ്ടി വരുന്നത്
അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ സുധാകരൻ
എംപി. ഒരു വിഭാഗത്തോടു കാട്ടുന്ന ഈ
വിവേചനം വിവേകരഹിതമാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
രാത്രികാലത്ത് നടത്തുന്ന ചില
തീർത്ഥാടങ്ങൾക്ക് സർക്കാർ ഇളവ്
നൽകിയിട്ടുണ്ട്. അതേ ആനുകൂല്യമാണ്
ക്രൈസ്തവർക്കും നൽകേണ്ടത്. ഒരു
പന്തിയിൽ രണ്ടു വിളമ്പിന് പകരം
സർക്കാർ എല്ലാവരെയും
സമഭാവനയോടെയാണ് കാണേണ്ടതെന്ന്
കെ സുധാകരൻ എംപി ചൂണ്ടിക്കാട്ടി.
രാത്രി 10 മണിക്ക് ശേഷമുള്ള യാത്രയ്ക്ക്
സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം
മൂലമാണ് ക്രൈസ്തവർക്ക് പാതിരാത്രി പ്രാർത്ഥനകൾ ഉപേക്ഷിക്കണ്ട സാഹചര്യമുണ്ടായത്. 10 മണിക്ക് ശേഷമാണ് മിക്ക
ദേവാലയങ്ങളിലും പുതുവർഷാരംഭ
പ്രാർത്ഥന നടത്തുന്നത്. ചിലയിടങ്ങളിൽ
പാതിരാത്രിയിലാണ് പ്രാർത്ഥന
നടത്തുന്നത് അത്
ഇല്ലാതാകുന്ന സാഹചര്യം
ഉണ്ടാകരുതെന്ന് കെ സുധാകരൻ എംപി
പറഞ്ഞു.

-ADVERTISEMENT-

You might also like