രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്നേ​​​​ഹ​​​​വും പി​​​​ന്തു​​​​ണ​​​​യും കൊ​​​​ണ്ടാ​​​ണു ​പി​​​​ടി​​​​ച്ചു​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്: മി​​​​ഷ​​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി

കോ​​​ൽ​​​​ക്ക​​​​ത്ത: അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നു മി​​​​ഷ​​​​നറീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഓ​​​​ഡി​​​​റ്റ​​​​ർ​​​​മാ​​​​രു​​​​മാ​​​​യും വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു.
രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്നേ​​​​ഹ​​​​വും പി​​​​ന്തു​​​​ണ​​​​യും കൊ​​​​ണ്ടാ​​​ണു മി​​​​ഷ​​​​നറീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റീ​​​​സ് പി​​​​ടി​​​​ച്ചു​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ആ​​​​രോ​​​​രു​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ​​​​യും രോ​​​​ഗി​​​​ക​​​​ളെ​​​​യും വ​​​​യോ​​​​ധി​​​​ക​​​​രെ​​​​യും പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വു​​​​പോ​​​​ലെ തു​​​​ട​​​​രും.

മി​​​​ഷന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന പ​​​​ണ​​​​ത്തി​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തു​​​​നി​​​​ന്നു​​ത​​​​ന്നെ​​​​യാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.