ഒമിക്രോൺ: കേരളത്തിൽ വ്യാഴാഴ്ച മുതൽ രാത്രികാല കർഫ്യൂ

തിരുവന്തപുരം: കോവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണിയെ തുടർന്ന് കേരളത്തിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. രാത്രി പത്തുമുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണം. വ്യാഴം(ഡിസംബർ30) മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. ആൾക്കൂട്ടമുള്ള മുഴുവൻ പരിപാടികളും നിരോധിക്കാനും തീരുമാനിച്ചു.

post watermark60x60

രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. കടകള്‍ രാത്രി 10ന് അടയ്ക്കണം. നിലവിൽ 57 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്.

-ADVERTISEMENT-

You might also like