ഡോ. പി. എസ്.ഫിലിപ്പ്  ആത്മീയ ലോകത്തെ “ബഹുമുഖ പ്രതിഭ”

പാസ്റ്റർ ജോസ് ജി തേവലക്കര

ബൈബിൾ കോളേജ് അധ്യാപകൻ, പ്രിൻസിപ്പാൾ , കൺവെൻഷൻ പ്രാസംഗികൻ, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്,അസിസ്റ്റൻറ് സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി,  എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ശക്തമായി ശോഭി ച്ചു.

നയപരമായ  തീരുമാനമെടുക്കാനുള്ള കഴിവ്,  ഓരോരുത്തരുടെയും പേര് ഓർത്തിരുന്ന് വിളിക്കാൻ ഉള്ള കഴിവ്,  പ്രകോപനപരമായ സാഹചര്യങ്ങളിൽ ദീർഘക്ഷമയോടെ നിൽക്കാനുള്ള കഴിവ്, ,കർമിക ശുശ്രൂഷകളിൽ ഉള്ള മികവ് (വിവാഹം തുടങ്ങിയവ) ഡോക്ടർ പി എസ് ഫിലിപ്പിന്റെ പ്രത്യേകതയായിരുന്നു.

നർമ്മരസം ഉള്ളഅദ്ദേഹത്തിന്റെ പ്രസംഗം ആരെയും പിടിച്ചിരുത്തുന്ന ഒന്നായിരുന്നു. കോൺഫറൻസ് വേളകളിൽ കൊടുങ്കാറ്റ് പോലെ പൊങ്ങിവരുന്ന വിഷയങ്ങളെ നർമ്മത്തിലൂടെ വെറും മന്ദമാരുതൻ ആക്കി മാറ്റാൻ അദ്ദേഹത്തിന് മാത്രം കഴിയുന്ന ഒരു വിശേഷ പാടവ മായിരുന്നു.               ബൈബിൾ കോളേജിൻറെ നടത്തിപ്പിനും കൺവെൻഷൻ ഗ്രൗണ്ടിന് മറ്റും അദ്ദേഹം മറ്റുള്ളവരിൽ നിന്ന് കണ്ടെത്തിയ സാമ്പത്തിക സ്രോതസ്സുകൾ എടുത്തുപറയത്തക്കതാണ്. ആദ്യകാല വിദേശമിഷനറി മാരുആയിട്ടുള്ള ബന്ധങ്ങളും ദൈവവചനപരിഭാഷകളും വിസ്മരിക്കാവുന്നതല്ല.

ഞാൻ ബൈബിൾ കോളേജിൽ പഠിക്കുന്നതിനു മുമ്പ് പടിഞ്ഞാറേകല്ലട അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരംഭസമയത്തു ആണ്    സാറിനെ പരിചയപ്പെടുന്നത്, അന്ന് എനിക്കും പ്രസംഗത്തിനുള്ള അവസരം ലഭിച്ചിരുന്നു ,കല്ലട യിലെ ആദ്യ സഭാ യോഗമായിരുന്നു അത്,അവിടുത്തെ ആദ്യ വിശ്വാസിയും ഞാനായിരുന്നു.

ഞാൻ മനസ്സിലാക്കുന്നത് കോളേജിലേക്ക് പോകാൻ ഒരുങ്ങുന്നഎനിക്ക് ഒരു താലന്തു ഉണ്ട് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി ആയിരിക്കണം പ്രസംഗത്തിന് .ജെ ലോറൻസു (ചവറ)എനിക്ക് സമയം തന്നത്. അദ്ദേഹം ആയിരുന്നു കല്ലട  AG സഭ ആരംഭിക്കുവാൻ നേതൃത്വം നൽകിയത്. അദ്ദേഹത്തിലൂടെ ലഭിച്ച ശിഷ്യത്വം എനിക്ക് അനുഗ്രഹമായിരുന്നു. വൈദിക പടന ശേഷം എന്റെ വിവാഹം നടത്തിയത് പി എസ് ഫിലിപ്പ് സാറയിരുന്നു.

അടുത്ത കാലത്ത് ഒരു ബന്ധവും കൂടെ ഞങ്ങളുടെ കുടുംബവുമായി ഉണ്ടാകുവാൻ ഇടയായി എൻറെ ഭാര്യയുടെ മൂത്ത സഹോദരന്റെ (ജേക്കബ് മാത്യു പായിപ്പാട് )മകളെ വിവാഹം ചെയ്തത് സാറിൻറെ സഹോദരിയുടെ മകനാണ് (ഫിലിപ്പ് പി ജേക്കബ്,വിജയവാഡ) അദ്ദേഹത്തിലൂടെ  എനിക്ക് അനർഹമായ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അസംബ്ലിഓഫ് ഗോഡ് സമൂഹത്തിന്റെ പകരക്കാരനില്ലാത്ത അമരക്കാരൻ എന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ആ കർമയോഗി,സുവിശേഷം നിമിത്തം അല്പം മനോദുഃഖത്തോടെ തന്റെ അവസാന നാളുകളിൽ ആയിരുന്നെങ്കിലും ,തന്നെ ഏൽപ്പിച്ച ദൗത്യം തീർത്തു താൻ പ്രത്യാശ വെച്ച തൻറെ പ്രാണപ്രിയന്റെ അരികിലേക്ക് പറന്നുയർന്നു, ഒരു നക്ഷത്രത്തെ പോലെ ഭൂമിയിൽ ശോഭിച്ച  അദ്ദേഹത്തെ സൂര്യതേജസ് പോലെ നിത്യതയിൽ കാണാം എന്ന  പ്രത്യാശയിൽ എൻറെ വാക്കുകൾ  ഉപ സംഹരിക്കുന്നു,     മെഴുകില്ലാതെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.