സി ഇ എം ഗുജറാത്ത് സെന്റർ മ്യൂസിക് ഫെസ്റ്റ് നടന്നു

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള മ്യൂസിക് ഫെസ്റ്റ് ഇന്നലെ വൈകിട്ട് 7 മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടന്നു. സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളത്തിന്റ അധ്യക്ഷതയിൽ പാസ്റ്റർ ബാബു വർഗീസ് പ്രാരംഭ പ്രാർത്ഥന നടത്തി. സിസ്റ്റർ പെർസിസ് ജോണ് ഡൽഹി, ഇവാ. എബിൻ അലക്സ് കാനഡ എന്നിവരെ കൂടാതെ ഗുജറാത്ത് സെന്ററിലെ വിവിധ സഭകളിൽ നിന്നുള്ള ക്വയറും ഗാനങ്ങൾ ആലപിച്ചു.ശാരോൻ നോർത്തെൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എം ഡി സാമുവേൽ സന്ദേശം നൽകി. ശാരോൻ ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി സമാപന പ്രാർത്ഥനയും നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ആശീർവാദവും നൽകി. ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like