അബിയാ ബാബു സ്റ്റുഡൻ്റ്സ് ചെയർ പേഴ്സൺ

 

ബാംഗ്ലൂർ: ബംഗളുരു സെൻ്റ് പോൾസ് കോളേജ് സ്റ്റുഡൻ്റ്സ് കൗൺസിൽ ആദ്യ വനിതാ ചെയർ പേഴ്സൺ ആയി അബിയാ ബാബു തെരഞ്ഞെടുക്കപ്പെട്ടു. രോഹിത് ആരാധ്യയാണ് വൈസ് പ്രസിഡൻ്റ്. ജേർണലിസം, പൊളിറ്റിക്കൽ സയൻസ്, ലിറ്ററേച്ചർ വിഷയങ്ങളിൽ മൂന്നാം വർഷ BA വിദ്യാർഥിയാണ് അബിയ ബാബു.
കൾച്ചറൽ സെക്രട്ടറി, റൊട്ടറാക്ട് ക്ലബ് പബ്ലിക് ഇമേജ് ഡയറക്ടർ, നാഷണൽ സർവീസ് സ്കീം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടി. ദാസർഹള്ളി ഐപിസി സഭംഗമാണ്. സൺഡേ സ്കൂൾ അധ്യാപികയും പിവൈപിഎ പ്രവർത്തകയും ആണ്. പ്രസംഗം, ഉപന്യാസം, വാക്യ മത്സരം, ബൈബിൾ ക്വിസ് മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രഭാഷക, സംഘാടക, സാമൂഹിക പ്രവർത്തക, അവതാരക എന്ന നിലകളിൽ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. പ്രശസ്ത പ്രഭാഷകനും ക്രിസ്ത്യൻ അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മാതൃ സഹോദരനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like