വിശക്കുന്നവർക്ക് കരുതലായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

post watermark60x60

മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  പ്രവർത്തനം ഇന്നും നടന്നു .  വഴിയോരങ്ങളിൽ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന ജീവിതങ്ങളുടെ ഇടയിൽ കഴിഞ്ഞ കുറെ മാസങ്ങളായുള്ള പ്രവർത്തനങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞ യഥാർഥ്യമാണ് വിശപ്പിന്റെ വിളിയുടെ പ്രാധാന്യത. ഓരോ ദിവസവും അനേകം ജീവിതങ്ങളാണ് ഒരു നേരത്തെ ആഹാരത്തിന്  വേണ്ടി വഴിയോരങ്ങളിൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച്  വരുന്നത്. ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയുള്ള മനുഷ്യന്റെ അലച്ചിൽ കാണുമ്പോൾ  കണ്ണിന് ഈറൻ അണിയാറുണ്ട് . ഇന്നും   ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു ഇരുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. പാസ്റ്റർ ജിക്സൺ ജെയിംസ്, പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, പാസ്റ്റർ ഷിബു മാത്യു,പാസ്റ്റർ റെജി തോമസ്സ്, ഷോബി എബ്രഹാം , ബാബു മാത്യു, ജെയിംസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

-ADVERTISEMENT-

You might also like