വാസ്തവമായതിന്റെ പ്രതിബിംബമാണ് ഭൂമിയിലുള്ളത്: പാസ്റ്റർ റെജി ശാസ്താംകോട്ട

post watermark60x60

തിരുവനന്തപുരം: ഭൂമിയിൽ നാം ദർശനം കാണുമ്പോൾ തന്നെ സ്വർഗ്ഗീയ ദർശനം കാണുന്നവരാകണം എന്നു പാസ്റ്റർ റെജി ശാസ്‌താംകോട്ട. വാസ്തവമായതിന്റെ പ്രതിബിംബമാണ് ഭൂമിയിലുള്ളത്. ഇവിടെ കാണുന്നവയെക്കാൾ എത്രയോ വലുതാണ് സ്വർഗ്ഗത്തിലുള്ളത്. അതിന്റെ കാരണം സ്വർഗ്ഗത്തിൽ ദൈവം ഉണ്ടെന്നുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരോൻ ഫെല്ലോഷിപ്പ് ചർച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷന്റെ രണ്ടാം ദിവസമായ ഇന്ന് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ബാബു ജോണ് പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ ഡി പി ജോണ് അധ്യക്ഷത വഹിച്ചു. നാളെ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ പ്രസംഗിക്കും. ഇവാ. സാജു ജോണ് ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും യൂട്യുബിലും കൺവൻഷൻ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ദിവസവും വൈകിട്ട് 7 മുതൽ 9 വരെ സൂമിലാണ് യോഗങ്ങൾ നടക്കുന്നത്.
കൺവൻഷൻ നാളെ സമാപിക്കും.

Zoom id: 4971626999
Password: 12345

-ADVERTISEMENT-

-ADVERTISEMENT-

You might also like