കാനഡ ബൈബിൾ കോണ്ടസ്റ്റ് 2021 ആദ്യ റൗണ്ട് പൂർത്തിയായി

Canadian Bible Contest 2021-First Round Completed

കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങള്‍ | Attractive prices awaiting the winners


“ബൈബിൾ വായനക്കും പഠനത്തിനും എല്ലാവരേയും പ്രോൽസാഹിപ്പിക്കുകയും അതുവഴി ദൈവവചനം എല്ലാവരിലും എത്തിക്കുകയും ചെയ്യുക” എന്ന ലക്ഷ്യത്തോടെ ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ക്രമീകരിക്കുന്ന കാനഡ ബൈബിൾ കോണ്ടസ്റ്റ് 2021 ന്റെ പ്രാഥമിക റൗണ്ട് ഒക്ടോബർ 23 ന് നടന്നു. ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിൻ്റെയും Faith Comes By Hearing (Bible.is) ൻ്റെയും സംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ഈ ഓൺലൈൻ ബൈബിൾ കോണ്ടസ്റ്റിന്റെ പ്രാഥമിക റൗണ്ടിൽ നിന്നും 25 പേർ നവംബർ 13 ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.3 ഘട്ടങ്ങളായി നടത്തപ്പെട്ട പ്രാഥമിക റൗണ്ടിൽ കാനഡ ഉൾപ്പെടെ മറ്റനേകം രാജ്യങ്ങളിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചത്.

post watermark60x60

ഒക്ടോബർ 23 ന് രാവിലെ 10 മണിക്ക് ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ പ്രസിഡൻ്റ് ഇവാ . ഗ്രെയ്സൺ സണ്ണി പ്രാർത്ഥിച്ചാരംഭിച്ച ഈ മീറ്റിംഗിൽ ചാപ്റ്റർ സെക്രട്ടറി ബ്രദർ സെയ്ൻ മാത്യു അധ്യക്ഷത വഹിച്ചു.ക്രൈസ്തവ എഴുത്തുപുര പ്രൊജക്റ്റ്സ് ഡയറക്ടർ ബ്രദർ ഷെബു തരകൻ ഔദ്യോഗികമായി ഉത്ഘാടനം ചെയ്ത ഈ കോണ്ടസ്റ്റിന് ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിൻറ് സെക്രട്ടറി ബ്രദർ ഡാർവിൻ എം വിൽസണും സിസ്റ്റർ ശേബ ഡാർവിനും നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് ഗാനങ്ങളാലപിച്ചു.
ചാപ്റ്റർ ട്രെഷറർ ബ്രദർ പ്രെയ്സൺ തോമസും ബ്രദർ ബെന്നി സഖറിയായും സെക്യൂരിറ്റി വിങ്ങ് ഇൻ ചാർജായി പ്രവർത്തിച്ചു. ബ്രദർ റോണി ജോർജ് നന്ദി പ്രകാശിപ്പിക്കുകയും ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ഇവാ സാം മാത്യു ആശംസ അറിയിക്കുകയും ചെയ്തു. കനേഡിയൻ സമയം ഉച്ചക്ക് 2 മണിയോടെ ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ബ്രദർ വിൽസൺ സാമുവേലിൻ്റെ പ്രാർത്ഥനയോടെ മീറ്റിംഗ് പര്യവസാനിച്ചു.

നവംബർ 13 ന് നടക്കുന്ന ഫൈനൽ റൗണ്ട് കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിലൂടെ തൽസമയം കാണാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്രൈസ്തവ എഴുത്തുപുര ഫെയ്‌സ്ബുക്ക് പേജ് അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Download Our Android App | iOS App

 

Preliminary round of the Canada Bible Contest 2021, organized by the KE Canada was held on October 23/2021, with the goal of “encouraging everyone to read and study Bible and thereby helping to convey the Word of God to all.”

Twenty-five people qualified for the final round that will be held on November 23/2001 online Bible contest. The event is jointly organized by KE Canada Chapter and Faith Comes By Hearing (Bible.is). The preliminary round, which will be conducted in a total of three phases, was welcomed and well received with an overwhelming response and support from many other countries, including Canada.

On October 13 /2021 at 10 a.m the event was initiated with the opening prayer by K.E Canada Chapter President, Evg Graceson Sunny and presided over by KE Canada Secreatry, Bro Sain Mathew. While Kraisthava Ezuthupura Project Director Bro, Shebu Tharakan Officially inaugurated the meeting, CBC event was led by Bro Darwin M. Wilson, General Secretary of Christian Writing, and Sister Sheba Darwin. K.E General Secretary and musician Abin Alex kept everyone entertained with wonderful songs. Chapter Treasurer Bro Praison Thomas and Bro Benny Zacharis were in-charge of online security. Bro Roney George, Join secrtary expressed vote of thanks on behalf of the chapter while Evg Sam Mathew , VP of the chapter gave the conclusion speech.

Finally the meeting was concluded at 2 pm Canadian time with a prayer by Brother Wilson Samuel, Vice President of the Chapter.

The final round, which takes place on November 23, will be televised live on the KEFA TV YouTube channel and Kraisthava Ezhutupura Facebook page.
For more information, visit the K.E Facebook page or website.

-ADVERTISEMENT-

You might also like