ദുരന്തഭൂമിയിൽ സാന്ത്വനവുമായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും

മുണ്ടക്കയം: ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെ യും കേരള ചാപ്റ്ററിന്റെയും സംയുക്ത നേതൃത്വത്തിൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, പ്ലാപ്പള്ളി, എന്തയാർ, കാഞ്ഞിരപ്പള്ളി, മുപ്പത്തഞ്ചാം മൈൽ, എന്നീ പ്രകൃതി ദുരന്ത മേഖലകൾ സന്ദർശിക്കുകയും അവർക്കാവശ്യമായ ഗൃഹോപകരണങ്ങളായ കട്ടിൽ, അലമാര, ഫ്രിഡ്ജ്,ഇന്റക്ഷൻ കുക്കർ, വാഷിംഗ്‌ മെഷീൻ , പ്രെഷർ കുക്കർ, ഡിന്നർ സെറ്റ്, മറ്റു പാത്രങ്ങൾ,ഫാനുകൾ, അയൺ ബോക്സ്‌,ബെഡ്, മിക്സി, പലവ്യഞ്ജന കിറ്റുകൾ, എന്നിവ അർഹരായ കുടുംബങ്ങളെ കണ്ടെത്തി നൽകി.
പ്രവർത്തനങ്ങൾക്ക് ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്, ജോയിൻ ഡയറക്ടർ സുജ സജി, ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ബെന്നി ജോൺ, ഡോ.ബെൻസി ജി ബാബു, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ജോയിന്റ് സെക്രട്ടറി ജെയ്സു വി ജോൺ, ട്രെഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പാസ്റ്റർ ബ്ലെസ്സൻ പി. ബി, സാമുവേൽ ജോർജ്, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പാസ്റ്റർ ഷിൻസ് പി ടി നേരിയമംഗലം, ബെൻസൺ, ഗോഡ്വിൻ എസ് ജോൺ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.