റ്റി.പി.എം കൊഹിമ സെന്റർ കണ്‍വൻഷൻ ഒക്ടോബർ 28 മുതല്‍

കൊഹിമ/(നാഗാലാ‌ൻഡ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ റ്റി.പി.എം കൊഹിമ വാർഷിക സെന്റർ കണ്‍വന്‍ഷന്‍ ഒക്ടോബർ 28 മുതല്‍ 31 വരെ കൊഹിമ ലോവർ ജയിൽ കോളനിയിലെ (Plot no. 95) ദി പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 4.30 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, ഉച്ചക്ക് 1.30 ന് കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ കൊഹിമ സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.