പ്ലാറ്റിനം ജൂബിലി സ്തോത്ര പ്രാർത്ഥന

ബാം​ഗ്ലൂർ: എഴുപത്തഞ്ച് വയസ് തികയുന്ന റവ. എം. എ. വർ​ഗ്​ഗീസിനെ സഭയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ചേർന്ന് ആദരിക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവാൻ വേണ്ടി സ്തോത്ര പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.
കഴിഞ്ഞ അറുപത് വർഷത്തെ വിജയകരമായ ശുശ്രൂഷാ ജീവിതത്തിന്‌ ദൈവത്തോടു നന്ദി പറയുന്നു. 1965- 1991 വരെയുള്ള കാലഘട്ടങ്ങളിൽ സ്വകാര്യമേഘലകളിലും സർക്കാർ ഉദ്ദ്യോഗത്തിലും ആയിരുന്നു. അതിനു ശേഷം ദൈവീക അരുളപ്പാടിനു മുൻപിൽ ജോലി വിട്ട് സമ്പൂർണ്ണ സമയ സുവിശേഷപ്രവർത്തനത്തിനിറങ്ങി. 1991-ൽ ഭാരത സർക്കാരിന്റെ ഗവേഷണ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കവെ പ്രത്യേക ദൈവീക അരുളപാടിന്റെ മുമ്പിൽ ജോലി വിട്ട് പൂർണ്ണസമയ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടു. 1983-ൽ ബാംഗ്ലൂർ ബെഥേൽ എ ജി സഭയുടെ ശുശ്രൂഷ ഏറ്റെടുത്തു. കേവലം 22 അംഗങ്ങളുമായി ആരംഭിച്ച് ഇന്ന് ലോകം അറിയുന്ന വലിയ മലയാളം സഭ എന്ന പദവിയിലേയ്ക്ക് സഭയെ ഉയർത്തുകയും ഏഴ് വിവിധ ഭാഷകളിലേയ്ക്ക് സഭയുടെ അതിരുകളെ വിശാലപ്പെടുത്തുയും ചെയ്തു. ലോകത്തിന്റെ അഞ്ച് വൻക്കരകളിലെ മുപ്പത്തഞ്ചിൽ അധികം രാജ്യങ്ങളിൽ സഞ്ചരിച്ച് ശുശ്രൂഷിക്കുവാനും ദൈവ ജനത്തെ ബലപ്പെടുത്തുവാനും ദൈവം ദൈവ ദാസനു കൃപ നൽകി.
ഒരു നല്ല ഉണർവ് പ്രാസംഗീകനും വേദാധ്യാപകനും കരുത്തനായ ആത്മീക നേതാവുമായി ഈ കാലമത്രയും ആത്മീയ ഗോളത്തിൽ ശോഭിക്കുവാൻ ദൈവം സഹായിച്ചു. എഴുപത്തഞ്ചാം വയസ്സിലും ശക്തമായി ദൈവത്തിനു വേണ്ടി പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്നു. ആയതിനാൽ ബാഗ്ലൂരിലുള്ള ബെഥേൽ സഭ 2021 നവമ്പർ നാലാം തിയതി തുടങ്ങുന്ന ആത്മീയ സമ്മേളനങ്ങൾ 2022 മെയ് മാസം വരെ നീണ്ടു നില്ക്കുന്ന വിവിധ ആത്മീയ കൂട്ടായ്മകൾ ആക്കി മാറ്റുന്നു. കോവീഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ സ്തോത്ര പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.