റായിപൂരിൽ റ്റി.പി.എം സഭാംഗങ്ങൾക്ക് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം

 

post watermark60x60

നാഗ്പൂർ: റ്റിപിഎം നാഗ്പൂർ സെന്ററിലെ റായ്പ്പൂർ സഭാ ശുശ്രൂഷകർക്കും വിശ്വാസികൾക്കും (കുട്ടികൾ ഉൾപ്പെടെ 55 പേർക്ക്) നേരെ സുവിശേഷ വിരോധികളുടെ ആക്രമണം. സമീപ ഗ്രാമത്തിലെ വിശ്വാസിയുടെ വീട്ടിൽ പ്രാര്‍ഥനക്കെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ഇരുമ്പു ദണ്ഡുകളുമായി അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു.
പ്രാർഥനക്ക് എത്തിയ ഇരുപതോളം സ്‍ത്രീകളെയും അക്രമികൾ മർദ്ദിച്ചു. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ നിരവധി പേരുണ്ട്. സംഭവം പോലീസിനെ അറിയിച്ചതിന്റെ ഫലമായി പോലീസ് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

-ADVERTISEMENT-

You might also like