ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, പ്രെയർസെൽ ഡിപ്പാർട്ട്മെന്റ്: 15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ സൂം ഫ്ലാറ്റ്ഫോമിൽ കൂടി നടക്കും. ദൈവസഭയുടെ 94 സെന്ററുകളിൽ നിന്നും ഓരോ മണിക്കൂറും 6 സെന്ററുകൾ പ്രാർത്ഥനാ ചങ്ങലയിൽ കണ്ണികളാകും. രാത്രി 8 മണി മുതൽ നടക്കുന്ന സമാപന യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് തിരുവചന സന്ദേശം നല്കും. പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ സജി ജോർജ്, സെക്രട്ടറി പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.