റ്റി.പി.എം സെക്കന്തരാബാദ് സെന്റർ വാർഷിക കൺവൻഷൻ

സെക്കന്തരാബാദ്/(തെലങ്കാന): ദി പെന്തെക്കൊസ്ത് മിഷൻ സെക്കന്തരാബാദ് സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ 10 വരെ കീസറ റ്റി.എസ്.എസ്.പി.ഡി.സി.എൽ സബ് സ്‌റ്റേഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സെക്കന്തരാബാദ് സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നും കൺവൻഷൻ ഗ്രൗണ്ടിലേക്ക് ഒക്ടോബർ 7 മുതൽ 10 വരെ സൗജന്യ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.