ഗാന്ധി ജയന്തി ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ശുചീകരിച്ചു തിരുവനന്തപുരം മേഖല പി.വൈ.പി.എ പ്രവർത്തകർ

post watermark60x60

തിരുവനന്തപുരം: ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരം കെഎസ്ആർടിസി ഈ ബസ് ഡിപ്പോയിലെ ബസുകൾ ശുചീകരിച്ച് പിവൈപിഎ തിരുവനന്തപുരം മേഖലയിലെ പ്രവർത്തകർ. ഗാന്ധി ജയന്തിയോടനുബന്ധിച്ചു ക്ലീൻ ദി സിറ്റി എന്ന പേരിൽ തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസ് നടത്തുന്ന 35തിലധികം ബസുകൾ കഴുകി വൃത്തിയാക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് യോഹന്നാന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ പിവൈപിഎ തിരുവനന്തപുരം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. രാവിലെ നടന്ന സമ്മേളനത്തിൽ തിരുവനന്തപുരം കെഎസ്ആർടിസി അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫിസർ ബി.എസ് ഷിജു ശുചീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അനുഗ്രഹ പ്രാർത്ഥന നടത്തി. പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപള്ളിൽ, ജി.എം മീഡിയ ന്യൂസ് എഡിറ്റർ പാസ്റ്റർ പോൾ സുരേന്ദ്രൻ, പാസ്റ്റർ അനു ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തിരുവനന്തപുരം പിവൈപിഎ മേഖല ഇവാഞ്ചലിസം ബോർഡിന്റെ കൺവീനർ പാസ്റ്റർ സാബു ജോസഫ് കൃതജ്ഞത അറിയിച്ചു. പിവൈപിഎ മേഖല ഭാരവാഹികളായ പാസ്റ്റർ കലേഷ് സോമൻ, പാസ്റ്റർ ഷിബു ടി.എ, പാസ്റ്റർ ഷൈജു വെള്ളനാട്, ഇവാ. ജിനേഷ് മോഹൻ, ഇവാ. മോൻസി മാമൻ, ഇവാ. ബെനിസൻ ജോൺസൻ, ബ്രദർ റിജു എന്നിവർ ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like