ലേഖനം: പഥ്യവചനം | റെനി ജോ മോസസ്

ഒരു കുഞ്ഞു മറുകെന്ന പോലെ അമ്മയുടെ ഉദരത്തിൽ ആരുമറിയാതെ ഉരുവായി തുടങ്ങുന്ന ഒരു വ്യക്തിയുടെ ജീവിതം അവിടെ നിന്നും അതുവരെ ഉള്ള സ്ഥലകാല സീമയുടെ പരിധി പൊട്ടിച്ചു , പരിധി ഇല്ലാത്ത നമ്മുടെ ലോകത്തേക്കു , ഒരു അന്യഗ്രഹതിലേക്കു എന്ന പോലെ , ചൂടും തണുപ്പും കാറ്റും മഴയും ശബ്ദകോലാഹലങ്ങളും ഒക്കെയുള്ള ലോകത്തെക്കു , പിന്നീട് അക്ഷരങ്ങൾ പെറുക്കി പെറുക്കി തുടങ്ങി, പിന്നെ അക്ഷരങ്ങൾ കൊണ്ടു അമ്മാനമാടി ആ യാത്ര തുടരുന്നു..

സ്വയം കറങ്ങുന്ന ഭൂമിയും സൂര്യന് ചുറ്റും ഉള്ള കറക്കം നിൽക്കാത്തടത്തോളം കാലം , പെറുക്കി വച്ചു പഠിച്ച ആ മൂന്നു അക്ഷരങ്ങൾ , “മരണം ” അടുത്ത കൂട്ടിലേക്ക്‌ ഉള്ള ടിക്കറ്റ് തരും, “ആറടി മണ്ണ് ” അപ്പോൾ തന്നെ , ഗർഭത്തിൽ എത്തുന്ന കുഞ്ഞു നാമ്പു എന്ന പോലെ, എന്തോ ഒന്ന് പ്രപഞ്ച സീമ പൊട്ടിച്ചു എവിടെയോ പോയി മറയുകയും ചെയ്‌യും ..!

ലോകപ്രകാരം ഹൃസ്വ കാല പരിമിതികൾ നിറഞ്ഞ ഒരു മനുഷ്യന്റെ ജീവിത
കാലയളവ് ഇപ്രകാരം ആയിരിക്കുമ്പോൾ തിരുവചന അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു ഭക്തനെ സംബന്ധിച്ച് നല്ല നിശ്ചയഥാർത്യം ഉണ്ട് , തന്റെ യാത്ര എവിടെ തുടങ്ങി എന്നും , ഈ ലോക യാത്രയിൽ താൻ എന്തിനു ഇവിടെ ആയിരിക്കുന്നു എന്നും , അതിനു ശേഷം താൻ എവിടേക്ക് പോകും എന്നും..! വൈവിധ്യമാർന്ന ഒരു ജീവിത രീതി ഉള്ള നമ്മുടെ ലോകത്തു വ്യത്യസ്ത തരം ജാതി മതങ്ങളും ആൾ ദൈവങ്ങളാലും സമ്പന്നമാണ് ,എല്ലാവരും മരണം കൊണ്ട് യാത്ര അവസാനിക്കുമ്പോൾ ഒരു ക്രിസ്തു ഭക്തനെ സംബന്ധിച്ച് അവന്റെ കേന്ദ്ര ബിന്ദു എന്നു പറയുന്നത് , ക്രിസ്തുവാണ് ,കാരണം അവനെ മരണത്തിന്റെ കരാള ഹസ്തങ്ങൾക്കു അടക്കി വെക്കുവാൻ കഴിയാതെ അവയെ ജയിച്ചു ഉയർത്തു വന്നു എന്നതുകൊണ്ട് . ആ ക്രിസ്തുവിനെ നമ്മൾ കാണുന്നത് , തിരുവചനത്തിലൂടെയാണ് ,

ഞാൻ സൂചിപ്പിച്ചതു പോലെ ജനനത്തോടു കൂടി ഒരു വ്യക്കെതിയുടെ ജീവിതം തുടക്കം കുറിച്ചു താൻ എന്താകണം , എങ്ങനെ ജീവിക്കണം , എന്തു നേടണം , എന്നു ചിന്തിച്ചു തുടങ്ങുമ്പോൾ തിരുവചനം പറയുന്നു ( സങ്കീർത്തനം 139 : 13 – 16 ) നീ ജനിക്കും മുൻപേ ഞാൻ നിന്നെ അറിയുന്നു , നിന്റെ അമ്മയുടെ ഉദരത്തിൽ പിണ്ഡാകാരമായിരുന്നപ്പോൾ ഞാൻ നിന്നെ കണ്ടു , കാട്ടിൽ ആടുകളെ മേയിച്ചു നടക്കുന്ന ബാലൻ ദാവീദ് , ഘനശാലികൾ ആയ ചേട്ടന്മാരുടെ അനിയനായി അവൻ വളർന്നു , പക്ഷെ അവൻ ജനിക്കും മുൻപേ അവനെ കണ്ട ആ കണ്ണുകൾ അവനിൽ കരുതി വച്ചിരുന്നത് ഇസ്രായേലിന്റെ രാജത്വം ആണ്..!

ഒരിക്കൽ ക്രിസ്തു മാർഗത്തെ തകർത്തെറിയാൻ തുനിഞ്ഞിറങ്ങിയ പൗലോസ് താൻ പ്രാപിച്ച ദൈവ കൃപയും, ദൈവരാജ്യതൊടുള്ള എരിവും ഘാതങ്ങൾ താണ്ടുവൻ തന്നെ പ്രേരിതനാക്കി,( 2 കോരിന്ത്യർ 11 : 25 , 26 , 27 ) പട്ടിണി പൈദാഹം ചൂട് തണുപ്പ് നഗ്നത , കപ്പൽ ഛേദം ജയിൽ അടി കല്ലേറ് ഒക്കെ വന്നിട്ടും തന്റെ ജീവിത യാത്രയുടെ , ദൈത്യം എന്തെന്നു തിരിച്ചറീഞ്ഞു ഒടുവിൽ ആ വീര യോദ്ധാവ് ഓട്ടം തികച്ചു .

മരണം കൊണ്ടു എല്ലാം അവസാനിക്കുമ്പോൾ ഒരു ക്രിസ്തു ശിഷ്യനെ സംബന്ധിച്ച് മരിക്കുന്നതും ലാഭമാണ് , കാരണം താൻ ഇനി എവിടേക്ക് എന്ന പൂർണബോധ്യവും പ്രത്യാശയും തന്നെ ഭരിക്കുന്നത് കൊണ്ടു , വേഗം താൻ പ്രിയം വച്ച കർത്താൻ സന്നിദേ , ചെല്ലും..

അങ്ങനെ ലക്ഷ്യ ബോധമുള്ള യാത്ര തുടരാൻ ഒരു ക്രിസ്തു ഭക്തന് ഈ ലോകജീവിതത്തിൽ തന്നെ ശക്തീകരിക്കുന്നത് ,ദൈവത്തിന്റെ തിരുവചനം ആണ് , ( 2 തിമ 3 : 16 ,17 ) നമ്മൾ തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു ) അത് നമ്മെ തികവുള്ളവനാക്കുന്നു , പൂർണനാക്കുന്നു , വിശുദ്ധിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നു , മാത്രമല്ല ഒരുവനെ തന്റെ സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ ഏതു അവസ്ഥയിലും സമഗ്രമായി , ആരോഗ്യപ്രദമായി വഴിനടത്താൻ കഴിയുന്ന സമീകൃത പഥ്യ വചനം കൂടി ആണ്.

നിത്യ ശിക്ഷാവിധിയിൽ നിന്നു രക്ഷ പ്രാപിച്ചു നിത്യ ജീവനിലേക്കു ഒരുവനെ കൈ പിടിച്ചു നടത്തി കൊണ്ട് വരുന്ന പഥ്യ വചനം എന്ന തിരുവചനം.

അതുകൊണ്ടു ( യാക്കോബ് 1 : 2 , 3 ) വിശ്വാസത്തിന്റെ പരിശോധനയിൽ പതറി പോകാതെ , സ്ഥിരതയോട് നിന്നു കൊണ്ടും ( 2 തിമ 3 : 1,2,3,)ഈ അന്ത്യ കാലത്തെ ദുർഘടസമയങ്ങൾ തിരിച്ചറിഞ്ഞു ഭക്തിയുടെ വേഷം ധരിച്ചു തിരുവചനത്തിന്റെ ശക്തി ത്യചിക്കുന്ന , കോട്ടികളയുന്ന വികലമാക്കുന്ന, പണം സമ്പാദിക്കാൻ ഉപയോഗിക്കുന്ന ആത്മീയ വ്യാപാരികൾ ആയ എതിർക്രിസ്തുക്കൾ ഉള്ള ഈ കാലത്തു തിരുവചനത്തിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ ദൗത്യ നിർവഹണത്തിലേക്കു ഓരോ ക്രിസ്തുശിഷ്യനും എത്തിച്ചേരേണ്ട സമയം അതിക്രെമിച്ചു,

കർത്താവ് താൻ ഗംഭീര നാദത്തോടും പ്രദാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയർത്തെഴുന്നേൽക്കുകയും ചെയ്‌യും , അങ്ങനെ നാം അവനോട് കൂടെ മേഘങ്ങളിൽ എടുക്കപ്പെടും ( 1തെസ 4 : 16 ,17 ,18)
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ എടുക്കപ്പെടും ഇങ്ങനെ നാം എപ്പോഴും കർത്താവിനോട് കൂടെ ഇരിക്കും.”
ഈ വചനങ്ങളാൽ അന്യോന്യം ആശ്വസിപ്പിച്ചു കോൾവിൻ. ”

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.