പി.സി.ഐ ഗാന്ധി നഗർ യൂണിറ്റ് സുവിശേഷ ബോട്ട് യാത്ര നടത്തി

വാർത്ത: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ഗാന്ധി നഗർ യൂണിറ്റ് സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കുമരകം മുതൽ ആലപ്പുഴ വരെ സുവിശേഷ ബോട്ട് യാത്ര നടത്തി. കായൽ തീരങ്ങളിൽ പരസ്യ യോഗങ്ങൾ കൂടാതെ ഭവന സന്ദർശിച്ചു സുവിശേഷം അറിയിക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് അദ്ധ്യക്ഷൻ ആയിരുന്നു. കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് ജോസഫ് ഉത്ഘാടന സന്ദേശം നൽകി. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി. ജി വർഗീസ് യാത്ര ക്യാപ്റ്റൻ ആയിരുന്നു. പാസ്റ്റർമാരായ സനീഷ് ഇരമ്പത്തു, രാജേഷ് പാലോട്, അനീഷ് പാമ്പാടി, തോമസ് എലപ്പാറ, ജിതിൻ വെള്ളക്കോട്ടിൽ, പാസ്റ്റർ അഖിൽ, സുവിശേഷകരായ മാത്യു പാമ്പാടി, കണക്കാരി ബേബിച്ചൻ, എന്നിവർ ദൈവ വചനം ശുശ്രുഷിച്ചു. സിയാ ജോസഫിന്റെ നേതൃത്വത്തിൽ സൗണ്ട് ഓഫ് റെവലേഷൻ ഒളശ്ശ ടീം ഗാനശുശ്രുഷ നിർവഹിച്ചു.

-Advertisement-

You might also like
Comments
Loading...