ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷന് ഇന്ന് തുടക്കം

ബെംഗളുരു: ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ സെപ്റ്റംബർ 23 ഇന്ന് മുതൽ 25 വരെ സൂമിലുടെ നടക്കും. ഇന്ന് വൈകിട്ട് 7 ന് പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിന്റെ പ്രാർഥനയോടെ ആരംഭിക്കുന്ന
കൺവൻഷൻ പാസ്റ്റർ ജോമോൻ ജോൺ അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റവ. ജോർജ്ജ് സി കുരുവിള (എൻ.ടി.സി ഡെറാഡൂൺ), ബാബു ചെറിയാൻ (പിറവം), ജെയിംസ് ജോർജ് (യു.എസ്.എ) എന്നിവർ ദൈവവചനം സംസാരിക്കുന്നു. സുവി. എബിൻ അലക്സും (കാനഡ) ഡിസ്ട്രിക്ട് ക്വയറും ചേർന്ന് ഗാനശുശ്രൂഷ നിർവഹിക്കും.
Zoom ID – 81820096571
Passcode – 123456

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.