ഐ.പി.സി കുവൈറ്റ് കൺവൻഷൻ ഇന്ന് മുതൽ

കുവൈറ്റ്‌: ഐ പി സി കുവൈറ്റ്‌ ദൈവസഭയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കൺവെൻഷൻ 2021 സെപ്റ്റംബർ മാസം 23, 24, 25 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളിൽ വൈകുന്നേരം കുവൈറ്റ്‌ സമയം 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷനായിരിക്കുന്ന പ്രസ്തുത യോഗത്തിൽ The Glorious Church എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യ പ്രഭാഷണം നടത്തും. ഐ പി സി കുവൈറ്റ്‌ ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഏവരേയും കർത്തൃ നാമത്തിൽ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.