കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ദൈവദാസന്മാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സംസ്ഥാന പി വൈ പി എയും പി വൈ സിയും

Kraisthava ezhuthupura news desk

കുമ്പനാട്: കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ പെന്തക്കോസ്തു പ്രസ്ഥാനത്തിലെ സുവിശേഷകരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സംസ്ഥാന പി വൈ പി എയും പെന്തക്കോസ്തു യുവജന സംഘടനകളുടെ ഐക്യവേദിയായ പി വൈ സിയും കൈകോർത്തു നാളെ വൈകിട്ടു 6.00 മണി മുതൽ സ്നേഹ സ്പർശം എന്ന പ്രോഗ്രാം സംഘടിപ്പിക്കും.

post watermark60x60

ചങ്ങനാശേരി ഐപിസി പ്രയർ ടവറിൽ നടക്കുന്ന പ്രസ്തുത സമ്മേളനത്തിൽ കോവിഡ് മൂലം മരണപ്പെട്ട ദൈവദാസന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകും.

പത്തനംതിട്ട എം.പി ആന്റോ ആന്റണി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അഡ്വ. ആർ. സനൽ കുമാർ സഹായ വിതരണ ഉത്ഘാടനം നിർവഹിക്കും.

Download Our Android App | iOS App

ഈ പദ്ധതി പൂർണമായും സ്പോൺസർ ചെയ്തിരിക്കുന്നത് ന്യൂയോർക്ക് കേന്ദ്രമായ ബെത്‌ലഹേം അസംബ്ലിസ് ഓഫ് ഗോഡ് സഭയാണ്.

സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റീവ് മിലാസോ, ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ് എന്നിവർ സന്ദേശം നൽകും.

സംസ്ഥാന പി വൈ പി എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പി വൈ പി എ & പി വൈ സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like