കുഞ്ഞുഞ്ഞമ്മ ഡാനിയൽ (87) അക്കരെ നാട്ടിൽ

തിരുവനന്തപുരം: കടമ്പനാട് പുതുക്കുളത്തിൽ
എബനേസറിൽ മുൻ ലുഫ്താൻസ ഉദ്യോഗസ്ഥൻ പരേതനായ പി.സി.ഡാനിയേലിന്റെ സഹധർമ്മണി കുഞ്ഞൂഞ്ഞമ്മ
ദാനിയേൽ (87) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റിലെ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പാളായി
കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ച കുഞ്ഞൂഞ്ഞമ്മ
ദാനിയേൽ പി.വൈ.പി.എയുടെ പ്രഥമ സംസ്ഥാന
കൗൺസിലിൽ അംഗമായിരുന്നു. തിരുവനന്തപുരം
താബോർ സണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ്,
കെ.ടി.എം. സി.സി. (കുവൈറ്റ്) സജീവ പ്രവർത്തക
എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പരേത ഐ.പി.സി മുൻ ട്രഷറർ അടപ്പനാംകണ്ടത്തിൽ എ സി മാത്യൂസിന്റെ (കുഞ്ഞിക്കാച്ചായൻ) മകളും ടയോട്ട
സണ്ണിച്ചായന്റെ സഹോദരിയുമാണ്.
സംസ്കാരം
സെപ്റ്റംബർ 18 ശനിയാഴ്ച രാവിലെ 8 മണിക്ക്
കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയുടെ
ചാപ്പലിൽ പൊതുദർശനത്തിന് ശേഷം 11 മണിക്ക്
കടമ്പനാട് ഐ.പി.സി. കല്ലുകുഴി ഹെബ്രോൻ സഭാ സെമിത്തേരിയിൽ.
മക്കൾ: ഡോ. റെജി മാത്യു ദാനിയേൽ, റീനാ
ജോർജ്, റെനിജ ജോർജ്
മരുമക്കൾ: ഡോ. റെബേക്ക മാത്യൂസ്, ജോർ
തോമസ്, റെജി ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.