സി ഇ എം ഗുജറാത്ത് സെന്റർ വെബിനാർ ‘ക്രോസ്സ്‌റോഡ്‌സ്’ നാളെ

Kraisthava ezhuthupura news desk

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7 മുതൽ 9.30 വരെ സൂമിലൂടെ വെബിനാർ നടക്കും. ‘ക്രോസ്സ്‌റോഡ്‌സ്’ എന്നതാണ് ചിന്താവിഷയം. ശാരോൻ ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി ഉദ്ഘാടനം ചെയ്യും. നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ, അസോ. സെന്റർ പാസ്റ്റർ പോൾ നാരായൺ, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ വി എ കൂടാതെ മറ്റു സി ഇ എം പ്രവർത്തകരും സംസാരിക്കും. സിസ്റ്റർ ഗിരിജ സാം ക്ലാസ്സെടുക്കും. ശാരോൻ അങ്കലേശ്വർ ചർച് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

You might also like