വൈ പി ഇ മലബാർ മേഖലയുടെ 2021-22 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം നടന്നു

Kraisthava ezhuthupura news desk

തൃശൂർ: 2021-2022 പ്രവർത്തന വർഷത്തെ മലബാർ മേഖല പ്രവർത്തന ഉത്‌ഘാടനം ഓഗസ്റ്റ് 30 തിങ്കളാഴ്ച്ച തൃശൂർ ടൗണ് ചർച്ചിൽ വെച്ച്‌ നടന്നു. വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ മാത്യു ബേബി ഉത്‌ഘാടനം നിർവ്വഹിച്ചു. തൃശൂർ ഡിസ്ട്രിക്റ്റ് പാസ്റ്റർ എബ്രഹാം മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മേഖല ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് മുഖ്യ സന്ദേശം നൽകുകയും വൈ പി ഇ മേഖല രക്ഷാധികാരി പാസ്റ്റർ ബിജു ജോയ് തുവയൂർ വരും വർഷത്തെ പ്രവർത്തന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

post watermark60x60

പ്രവർത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ച്, വൈ പി ഇ സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫിന്റെ നേതൃത്വത്തിൽ മലബാർ മേഖലയിൽ നിന്നുള്ള മുഴുവൻ A+ നേടിയ വൈ പി ഇ അംഗങ്ങളായ +2 വിദ്യാർത്ഥികളെ ആദരിച്ചു. സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ഡോക്ടർ ബെൻസി ജി ബാബു എന്നിവർ ആശംസകൾ അറിയിച്ചു. വൈ പി ഇ മേഖല കോർഡിനേറ്ററായി പാസ്റ്റർ ബിനു റ്റി എബ്രഹാമും സെക്രട്ടറിയായി റ്റെൽമോൻ തിമോത്തിയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like