ത്രിദിന ഡൽഹി കൺവൻഷന് ഇന്ന് തുടക്കം

ഡൽഹി: ക്രൈസ്‌തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 23, 24, 25 തീയതികളിൽ രാത്രി 7:30 (ഇന്ത്യൻ സമയം) മുതൽ ഓൺലൈനിൽ നടക്കുന്ന കൺവൻഷന് ഇന്നു തുടക്കം. ഡൽഹി ചാപ്റ്റർ സീനിയർ പാർട്ടിസിപന്റ് ഡോ. ആർ ഏബ്രഹാം ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗുകളിൽ പാസ്റ്റർ ഷാജി എം പോൾ (വെണ്ണിക്കുളം), പാസ്റ്റർ ഷാജി ദാനിയേൽ (പ്രസിഡന്റ്, ഐ.പി സി ഡൽഹി സ്റ്റേറ്റ്), പാസ്റ്റർ ഷിബു മത്തായി (ബ്രിസ്റ്റോൾ) തുടങ്ങിയ ദൈവദാസന്മാർ ദൈവവചന ശുശ്രൂഷകൾ നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു, വൈസ്‌ പ്രസിഡന്റ് (മീഡിയ) സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ തുടങ്ങിയവർ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിക്കും.
ക്രൈസ്തവ ഗാനരംഗത്ത് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ഡോ. ബ്ലെസൺ മേമന, പാസ്റ്റർ ഭക്തവത്സലൻ (ബാംഗ്ലൂർ), ഇവാ. എബിൻ അലക്‌സ് (കാനഡ), ഇവാ. അൻസൺ ഏബ്രഹാം (ഡൽഹി) പാസ്റ്റർ ബിനു ജോൺ (ഡൽഹി), ബ്രദർ തീമോത്തി (കേരളം) തുടങ്ങിയവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രസ്തുത കൺവഷനിൽ നിങ്ങളുടെ ഓരോരുത്തരുടെയും പ്രത്യേക പ്രാർത്ഥനകളും സാന്നിദ്ധ്യവും ഞങ്ങൾ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

Z̲̅O̲̅O̲̅M̲̅ ̲̅L̲̅I̲̅N̲̅K̲̅

https://us02web.zoom.us/j/9133945936?pwd=SEpWeDhPS2xBb2VUbnN4ZE11ZGgxZz09

Meeting ID: 913 394 5936
Passcode: 123

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.