പാസ്റ്റർ പി.വി ചുമ്മാർ നവതിയുടെ നിറവിൽ

കുന്നംകുളം: ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ നവതിയുടെ നിറവിൽ. നവതി ആഘോഷത്തിന്റെ ഭാഗമായി ജന്മദിനമായ ഇന്ന്‌ വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന സമ്മേളനത്തിൽ പവർവിഷൻ ചെയർമാൻ ഡോ. കെ സി ജോൺ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത യുയാക്കീം മാർ കൂറിലോസ് , മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് , രമ്യ ഹരിദാസ് എം.പി , എ.സി മൊയ്തീൻ എം.
എൽ .എ ,ക്രൈസ്തവ ഗായകരായ ഭക്തവത്സലൻ ,ബിനോയ് ചാക്കോ ,ഏ.ജി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ കെ .ജെ മാത്യു തുടങ്ങി വിവിധ സഭാ,സംഘടന സാമൂഹിക നേതാക്കൾ ഈ സമ്മേളനത്തിൽ
പങ്കെടുത്ത് സംസാരിക്കും.
അഴലേറും ജീവിത മരുവിൽ ,എന്നും നടത്തും അവൻ എന്നെ നടത്തും, ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ തുടങ്ങി ക്രൈസ്തവ കൈരളിക്ക് പ്രസിദ്ധമായ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി പ്രേഷിതരംഗത്ത് പ്രവർത്തിച്ചു വരുന്നു. പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി – ചെറിച്ചി ദമ്പതികളുടെ മകനായി 1932 ലാണ് ജനനം. സുവിശേഷ പ്രവർത്തന രംഗത്തു താൻ ഈ പ്രായത്തിലും സജീവമായി പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

You might also like